ഇരവിപുരം: മയ്യനാട് സഹകരണ ബാങ്കിെൻറ പിൻവശം കൃഷി ചെയ്തിരുന്ന വാഴയിൽ നിന്നും ഏത്തക്കുലകൾ മോഷ്ടിച്ച യുവാക്കൾ പൊലീസ് പിടിയിലായി. മയ്യനാട് വിഷ്ണു വിഹാറിൽ അമൽരാജ് (26), മയ്യനാട് തോപ്പിൽ മുക്ക് ജിത്തു ഭവനിൽ ഡിയോൾ സാം (20) എന്നിവരാണ് പിടിയിലായത്.
മയ്യനാട് റീജനൽ കോഓപറേറ്റിവ് ബാങ്ക് ഓഫിസിന് പുറകിലായി കൃഷി ചെയ്തുവന്ന ഏത്തവാഴ തോട്ടത്തിൽനിന്നും വിളഞ്ഞ വാഴക്കുലകളാണ് മോഷ്ടിച്ചത്.
കൃഷി ഭൂമിയിൽ നിന്നും ഏത്തവാഴക്കുലകൾ മോഷണം പോകുന്നതായുള്ള ബാങ്കധികൃതരുടെ പരാതിയിലാണ് ഇവർ പിടിയിലായത്. ഇവരിൽനിന്ന് നാല് ഏത്തവാഴക്കുലകൾ പൊലീസ് കണ്ടെടുത്തു. ഇരവിപുരം ഇൻസ്പെക്ടർ വി.വി അനിൽകുമാറിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ അരുൺഷാ, അനുരൂപ, ഷാജി, എസ്.സി.പി.ഒ മനു, സി.പി.ഒമാരായ വിനു വിജയ്, അമ്പു എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.