ഇരവിപുരം: അപകടമുണ്ടാകും വിധത്തിൽ അലക്ഷ്യമായി വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടി ജാമ്യത്തിൽ വിട്ടയച്ച എക്സൈസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽനിന്ന് ഇറങ്ങി തിരിച്ചുപോകും വഴി അമിതവേഗത്തിൽ കാറോടിക്കുകയും നിയന്ത്രണംവിട്ട കാർ റോഡരികിലിരുന്ന രണ്ട് ബൈക്കുകൾ ഇടിച്ചുതകർക്കുകയും ചെയ്തു.
വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഇയാൾ ഓടിച്ച കാർ മറ്റൊരു കാറിലിടിച്ചതിനെ തുടർന്ന് ഇരവിപുരം പൊലീസ് പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. ജാമ്യത്തിലിറങ്ങി തിരികെ പോകുമ്പോഴാണ് പൊലീസ് സ്റ്റേഷനടുത്തുള്ള പുത്തൻചന്ത ജങ്ഷനിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകൾ ഇയാൾ ഓടിച്ച വാഹനം ഇടിച്ചുതെറിപ്പിച്ചത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.