ഇരവിപുരം: മൃഗസംരക്ഷണവകുപ്പിെൻറ പരിശോധനകൾ ഇല്ലാതെയും വെള്ളം പോലും നൽകാതെയും അന്തർ സംസ്ഥാനങ്ങളിൽനിന്ന് കണ്ടെയ്നർ ലോറികളിൽ അറവുമാടുകളെ കൊണ്ടുവരുന്നത് പതിവായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാവുന്നില്ല. കഴിഞ്ഞദിവസം ഇരവിപുരത്തിനടുത്ത് ലോറിയിൽ കൊണ്ടുവന്ന പോത്തുകളിൽ ഏഴെണ്ണം ചത്ത നിലയിലായിരുന്നു. ഇതിനെ ജനവാസമേഖലയിൽ മറവുചെയ്യാനുള്ള ശ്രമം ആരോഗ്യവകുപ്പ് അധികൃതർ തടഞ്ഞു.
ചത്ത പോത്തുകളെ പോസ്റ്റ്മോർട്ടം നടത്താതെ മറ്റൊരിടത്തു കൊണ്ടുപോയി മറവു ചെയ്തു. വിവരമറിഞ്ഞ് കോർപറേഷൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും അവരും നടപടികൾ സ്വീകരിച്ചില്ലെന്ന ആരോപണമുണ്ട്.
അസുഖം ബാധിച്ച പോത്തുകളാണോ ചത്തതെന്ന് കണ്ടെത്താതെയാണ് ഇവയെ മറവു ചെയ്തതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.