മയ്യനാട് മുക്കം തീരത്തെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴുള്ള തിരക്ക്
ഇരവിപുരം: നാട്ടിലെങ്ങും തെരഞ്ഞെടുപ്പ് ചർച്ചകൾ നടക്കുമ്പോൾ വോട്ടുകാര്യം ചർച്ച ചെയ്യാത്ത രാഷ്ട്രീയം പറയാത്ത ഒരിടമാണ് മയ്യനാട് മുക്കത്തെ മത്സ്യബന്ധന മേഖല. എല്ലാവർക്കും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുണ്ടെങ്കിലും കടപ്പുറത്ത് ഇക്കാര്യം ചർച്ച ചെയ്യാറില്ല.
ആര് ജയിച്ചാലും കടൽ കനിഞ്ഞെങ്കിേല വീട്ടിൽ തീപുകയുകയുള്ളൂവെന്നാണ് ഇവർ പറയുന്നത്. പല വാഗ്ദാനങ്ങളും സ്ഥാനാർഥികൾ നൽകാറുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തീരപ്രദേശത്തെ മറക്കുകയാണ് പതിവെന്ന് ഇവർ പറയുന്നു.
തീരപ്രദേശത്ത് മത്സ്യത്തൊഴിലാളികൾക്കായി ഒരു അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാക്കാത്തതിനാലാണ് രാഷ്ട്രീയം പറയാനോ, തെരഞ്ഞെടുപ്പിനെക്കുറിച്ചോ ചർച്ച ചെയ്യാത്തതെന്നാണ് ഇവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.