ഇരവിപുരം: റെയിൽവെ മേൽപാലം നിർമാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് എം. നൗഷാദ് എം.എൽ.എ. റെയിൽവെ സ്വന്തംനിലയിൽ നടത്തേണ്ട നിർമാണം ഒക്ടോബറിൽ പൂർത്തിയാക്കാമെന്ന് ഉറപ്പുലഭിച്ചു. മേൽപ്പാലത്തിന്റെ 13 സ്പാനുകളിൽ മൂന്ന് എണ്ണമാണ് റെയിൽവേ നിർമിക്കേണ്ടത്. സംസ്ഥാന സർക്കാർ ഏജൻസിയായ ആർ.ബി.ഡി.സി.കെ നിർമിക്കേണ്ട 10 സ്പാനുകളുടെയും നിർമാണവും ഗർഡർ സ്ഥാപനവും പൂർത്തിയായി. റെയിൽവെ സ്പാനുകളുടെ നിർമാണം പൂർത്തിയായെങ്കിലും ഗർഡറുകളുടെയും ഡക്ക് സ്ലാബുകളുടെയും സ്ഥാപനം ചില സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോയെന്നും എം.എൽ.എ പറഞ്ഞു. സംസ്ഥാന സർക്കാർ കിഫ്ബിയിൽനിന്നും അനുവദിച്ച 37.14 കോടിയുടെ പദ്ധതിയാണിത്. നിർമാണത്തിന് 26.33 കോടിയും ഭൂമിയേറ്റെടുക്കുന്നതിന് 10.81 കോടിയും.
ഇരവിപുരം മണ്ഡലത്തിൽ ആറ് റെയിൽവെ മേൽപാലങ്ങളുടെ നിർമാണത്തിനായി സംസ്ഥാന സർക്കാർ കിഫ്ബിയിൽനിന്നും 222.43 കോടിയാണ് അനുവദിച്ചത്. ഉടമകൾക്ക് ഭൂമിവില വിതരണം ചെയ്യാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.