ഇരവിപുരം: കൊല്ലം-തിരുവനന്തപുരം റെയിൽവേ ലൈൻ നിലവിൽ വന്ന കാലത്ത് രൂപംകൊണ്ട ഇരവിപുരം റെയിൽവേ സ്റ്റേഷൻ അവഗണനയുടെ ട്രാക്കിൽ. മീറ്റർ തീവണ്ടികൾ ഓടിയിരുന്ന കാലത്ത് നിർമിച്ച പ്ലാറ്റ്ഫോമിന് ഉയരം കൂട്ടണമെന്ന യാത്രക്കാരുടെ ആവശ്യം പരിഗണിക്കപ്പെടുന്നില്ല. പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവ് മൂലം ട്രെയിനിലേക്ക് കയറ്റാൻ ബുദ്ധിമുട്ടുകയാണ് പ്രായമായവർ ഉൾപ്പെടെ.
സ്റ്റേഷന്റെ കിഴക്കുവശത്ത് പ്ലാറ്റ്ഫോമിന് ഉയരം കൂട്ടിയെങ്കിലും പ്രധാന പ്ലാറ്റ്ഫോം ഉയരം കൂട്ടാൻ നടപടിയില്ല. നൂറുകണക്കിന് യാത്രക്കാരാണ് സ്റ്റേഷനെ ആശ്രയിക്കുന്നത്. സ്റ്റേഷനിലെ ഇരു പ്ലാറ്റ്ഫോമുകളും ഉയർത്തുന്നതിന് അടിയന്തര നടപടി വേണമെന്ന് ദേശീയ മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി റാഫേൽകുര്യൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.