വീടുകയറി ആക്രമണം നടത്തിയ കേസിൽ അറസ്​റ്റിലായ വിഷ്ണു, അഖിൽ എന്നിവർ

വീടുകയറി ആക്രമണം: ഒളിവിലായിരുന്ന രണ്ടുപേർ അറസ്​റ്റിൽ

ഇരവിപുരം: വീടുകയറി ആക്രമണം നടത്തിയശേഷം ഒളിവിൽ പോയ സംഘത്തിൽപെട്ട രണ്ടുപേരെ ഇരവിപുരം പൊലീസ് അറസ്​റ്റ്​ ചെയ്തു. സംഘത്തിലുണ്ടായിരുന്ന മറ്റ് പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കി. അയത്തിൽ ഗോപാലശ്ശേരി മലയാളം നഗർ 45 സരസമ്മ ഭവനിൽ വിഷ്ണു (29), മലയാളം നഗർ 42 അഖിൽ നിവാസിൽ അഖിൽ (34) എന്നിവരാണ് അറസ്​റ്റിലായത്.

മേയ് മൂന്നിന് പത്തോടെയായിരുന്നു സംഭവം. കാറിൽ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സംഘം ഫേസ്​ബുക്ക് വഴി മോശം മെസേജ് അയച്ചെന്ന് ആരോപിച്ച്​ അയത്തിൽ സുരഭി നഗർ 196 ഉത്രത്തിൽ മാധവിനെ (20) വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപിക്കുകയായിരുന്നു. ഇയാളെ ആക്രമിക്കുന്നതുകണ്ട് തടസ്സം പിടിക്കാനെത്തിയ മാതാപിതാക്കളെയും സഹോദരി യേയും ആക്രമിച്ചശേഷം സംഘം കാറിൽ കയറി രക്ഷപ്പെട്ടു. കൊല്ലം എ.സി.പിക്ക് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒളിത്താവളത്തിൽനിന്ന്​ ഇവരെ പിടികൂടിയത്.

ഇരവിപുരം എസ്.എച്ച്.ഒ ധർമജിത്ത്, എസ്.ഐമാരായ ദീപു, സജികുമാർ, ഷിബു പീറ്റർ, ഷാജി, ജയകുമാർ, എസ്.ഐ ട്രെയിനി വിപിൻ, സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Home invasion: Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.