ഇരവിപുരം: ലോട്ടറിക്കടയുടമയെ വെട്ടി പരിക്കേൽപിച്ച രണ്ടുപേരെ പിടികൂടി. തൃക്കോവിൽവട്ടം ചെന്താപ്പൂര് ഡീസൻറ്മുക്ക് ആമക്കോട് പുത്തൻവീട്ടിൽ അൻഷാദ് എന്ന നിഷാദ് (28), പുതുച്ചിറ അജിതാ ഭവനിൽ സജൻ (36) എന്നിവരാണ് അറസ്റ്റിലായത്.
ഇവരോടൊപ്പമുണ്ടായിരുന്ന ഒരാൾക്കായി തിരച്ചിൽ ആരംഭിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറോടെ കൊച്ചുഡീസൻറ് മുക്കിലായിരുന്നു സംഭവം. ലോട്ടറിക്കട നടത്തുന്ന വെറ്റിലത്താഴം രതീഷ് ഭവനിൽ രതീഷിനെയാണ് (34) ആക്രമിച്ചത്.
സംഭവശേഷം കടന്ന ഇവരെ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് െപാലീസ് നടത്തിയ തിരച്ചിലിലാണ് വാളും ആയുധങ്ങളുമായി പുതുച്ചിറ ഭാഗത്തുനിന്ന് പിടികൂടിയത്.
എസ്.ഐ ശ്രീകുമാർ, അരുൺ മുരളി എന്നിവർ ബൈക്കിൽ പ്രതികളെ പിന്തുടർന്ന് താവളം മനസ്സിലാക്കി. പിന്നാലെ ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ വിനോദിെൻറ നേതൃത്വത്തിൽ ഒാട്ടോയിലും ജീപ്പിലുമായെത്തുകയും വാൾ കാട്ടി പൊലീസിനെ ഭീഷണിപ്പെടുത്തിയ പ്രതിയെ സാഹസികമായി പിടികൂടുകയുമായിരുന്നു.
എസ്.ഐമാരായ അനീഷ് എ.പി, ബിനോദ് കുമാർ, ദീപു, ഗ്രേഡ് എസ്.ഐമാരായ ജയകുമാർ, സുതൻ, സി.പി.ഒ വിനുവിജയ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.