ഭാര്യയെ ആക്രമിച്ചയാൾ അറസ്​റ്റിൽ

ഇരവിപുരം: കോടതി ഉത്തരവ് ലംഘിച്ച്​ മദ്യപിച്ചെത്തി ഭാര്യയെ ആക്രമിച്ചയാളെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം അറസ്​റ്റ്​ ചെയ്തു. നീണ്ടകര നീലേശ്വരം തോപ്പ് വിക്ടോറിയ ഭവനത്തിൽ സ്​റ്റാലിൻ (36) ആണ് അറസ്​റ്റിലായത്.

കഴിഞ്ഞ 23ന് മയ്യനാട് വലിയവിള സ്വദേശിയായ ഭാര്യയെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ഭാര്യയുടെ പരാതിയെതുടർന്ന് ഇരവിപുരം പൊലീസ് കേസെടുത്ത് അറസ്​റ്റ്​​ ചെയ്യുകയായിരുന്നു.

ഇരവിപുരം എസ്.എച്ച്.ഒ ധർമജിത്ത്, എസ്.ഐമാരായദീപു, സജികുമാർ, ഷിബു പീറ്റർ, ഷാജി, എ.എസ്.ഐമാരായ ജയകുമാർ, ഷാജി, എസ്.സി.പി.ഒമാരായ മൻ ജൂഷ, ആൻറണി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.  

Tags:    
News Summary - Man arrested for assaulting wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.