ഇരവിപുരം: മുള്ളുവിള സ്വദേശിയായ വിമുക്തഭടനെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ട് ഒളിൽപോയയാൾ പൊലീസ് പിടിയിലായി. പുന്തലത്താഴം പെരുങ്കുളം നഗറിൽ നാഥൻറങ് വീട്ടിൽ എ. ആദർശ് (28) ആണ് പിടിയിലായത്.
ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച മയ്യനാട് ആക്കോലി ജിഷ്ണു ഭവനം വീട്ടിൽ ആർ. ജിഷ്ണുവിനെയും (23) പിടികൂടി. വിമുക്തഭടനായ മോഹനൻ നായരെ (55) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ആക്രമണത്തിൽ മോഹനൻനായരുടെ മൂക്കെല്ലും തകർന്നിരുന്നു. ജൂലൈ 18ന് വൈകുന്നേരം മുള്ളുവിള എസ്.എൻ പബ്ലിക് സ്കൂളിന് സമീപമുള്ള ചീപ്പ് പാലത്തിൽ െവച്ചാണ് സംഭവം. ആദർശും ഇയാളുടെ രണ്ട് കൂട്ടാളികളും കൂടിയാണ് ആക്രമിച്ചത്. ബിവറേജസ് കോർപറേഷെൻറ മദ്യശാല തുറന്നിരിക്കുകയാണോ എന്ന ചോദ്യത്തിന് ഉത്തരം നൽകാതിരുന്നതിനാണ് ഇവർ ആക്രമിച്ചതെന്നാണ് പരാതി. ഗുരുതര പരിക്കേറ്റ വിമുക്തഭടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. മയ്യനാട് ധവളക്കുഴിക്ക് സമീപം ജിഷ്ണുവിെൻറ സഹായത്താൽ ഒളിവിൽ കഴിയുന്നതായി ജില്ല പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടന്ന തിരച്ചിലിലാണ് പിടിയിലായത്.
കൊട്ടിയം, കിളികൊല്ലൂർ, കൊല്ലം ഈസ്റ്റ്, ഇരവിപുരം പൊലീസ് സ്റ്റേഷനുകളിലായി ഒമ്പത് വധശ്രമകേസ്, ഒരു പോക്സോ കേസ്, ഒരു കവർച്ച കേസ്, കൊല്ലം എക്സൈസിൽ രണ്ട് കിലോ കഞ്ചാവ് കടത്തിയതിന് ഒരു കേസ് എന്നിവ നിലവിലുള്ള ആദർശ് കാപ്പാ പ്രകാരവും കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുണ്ട്.
കൊല്ലം അസി. കമീഷണർ ജി.ഡി. വിജയകുമാറിെൻറ നേതൃത്വത്തിൽ ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാർ, സബ് ഇൻസ്പെക്ടർമാരായ എം.കെ. പ്രകാശ്, ജെ. ജയേഷ്, എസ്.സി.പി.ഓ മാരായ മനോജ്കുമാർ, അനിൽകുമാർ, സുമേഷ് ബേബി, സി.പി.ഒമാരായ ദീപു, ആൻറണി തോമസ്, അഭിലാഷ്, ബിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ആദർശിനെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.