ഇരവിപുരം: യുവാവിന് കാലിൽ വെേട്ടറ്റു. മയ്യനാട് കാരിക്കുഴി പാലേത്ത് വടക്കതിൽ വിഷ്ണു (25)വിനാണ് വെേട്ടറ്റത്. അയൽവാസിയും മക്കളും സുഹൃത്തുക്കളും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
2012ൽ അയൽവീട്ടിലെ തെങ്ങ് വിഷ്ണുവിെൻറ വീട്ടിലേക്ക് ചായ്ഞ്ഞ് വീണ് വീടിന് കേടുപാടുകൾ സംഭവിച്ചതിനെതുടർന്ന് ഇരുവീട്ടുകാരും തമ്മിൽ ശത്രുത നിലനിന്നിരുന്നു. പലപ്പോഴും അസഭ്യം പറയുന്നുവെന്ന് കാട്ടി വിഷ്ണുവിെൻറ പിതാവ് വിക്രമനും ഭാര്യ ഉഷയും ഇരവിപുരം പൊലീസിൽ പരാതി നൽകിയിരുന്നു.
സംഭവദിവസം സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിനിടയിൽ അയൽവാസിയുടെ മകനും വാളത്തുംഗൽ സ്വദേശികളായ നാല് സുഹൃത്തുക്കളും ചേർന്ന് വിക്രമനെ ആക്രമിക്കാൻ എത്തുകയും ഇത് കണ്ട് തടസ്സം പിടിക്കാൻ എത്തിയ മകൻ വിഷ്ണുവിനെ മർദിക്കുകയും വീടിന് കല്ല് എറിയുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
വിഷ്ണുവിനെ വെട്ടുന്നത് തടയാനെത്തിയ സമീപവീട്ടിലെ ഉണ്ണിക്കും ഇയാളുടെ മകൾ അനഘ, വിഷ്ണുവിെൻറ കൂട്ടുകാരൻ മഹേഷ് മോഹനൻ എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റതായും പരാതിയുണ്ട്. വിഷ്ണുവിനെ മേവറത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരവിപുരം പൊലീസ് കേസെടുത്ത് അനേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.