ഇരവിപുരം: പരവൂർ കായലിെൻറ ഭാഗമായ മയ്യനാട് മുക്കത്ത് അർധരാത്രിയിൽ നഞ്ച് (വിഷം) കലക്കിയതിനെ തുടർന്ന് ആയിരക്കണക്കിന് ചെറുതും വലുതുമായ മത്സ്യങ്ങൾ ചത്തുപൊങ്ങി. പാമ്പുകളും ചത്തുപൊങ്ങിയിട്ടുണ്ട്. മുക്കം പൊഴിക്ക് സമീപത്തായിരുന്നു സംഭവം.
വെള്ളിയാഴ്ച പുലർച്ച കായലിന് മുകളിൽ പരുന്തുകൾ വട്ടമിട്ടുപറക്കുന്നത് ശ്രദ്ധയിൽപെട്ട മത്സ്യത്തൊഴിലാളികൾ നോക്കിയപ്പോഴാണ് മത്സ്യങ്ങൾ വെള്ളത്തിന് മുകളിലും അടിത്തട്ടിലുമായി ചത്തു കിടക്കുന്നത് കാണുന്നത്. വിവരമറിഞ്ഞ് പരമ്പരാഗത മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും കായലോരത്ത് തടിച്ചുകൂടി. കരീമീൻ, കണമ്പ്, പ്രാച്ചി തുടങ്ങിയ മത്സ്യങ്ങളും കുഞ്ഞുങ്ങളുമാണ് ചത്തുപൊങ്ങിയത്.
വിവരമറിഞ്ഞ് മയ്യനാട് പഞ്ചായത്ത് മുക്കം പതിമൂന്നാം വാർഡ് അംഗം ലീനാ ലോറൻസ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് റാഫേൽ കുര്യൻ എന്നിവർ സ്ഥലത്തെത്തി ഇരവിപുരം പൊലീസിനെയും ഫിഷറീസ് അധികൃതെരയും വിവരം അറിയിച്ചു.
രാത്രി വള്ളങ്ങളിലെത്തുന്ന സംഘങ്ങൾ കായലിൽ നഞ്ചുകലക്കിയശേഷം മത്സ്യങ്ങളെ പിടികൂടുകയാണ് പതിവ്. കലക്കിയ നഞ്ചിെൻറ അളവ് കൂടിയതാകാം മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണമായതെന്ന് സംശയിക്കുന്നു.
പരവൂർ കായലിൽ നിരോധന രീതികളായ നഞ്ച് കലക്കിയും കുറ്റിവല ഉപയോഗിച്ചും തൂപ്പും പടലും ഉപയോഗിച്ചും മത്സ്യം പിടിക്കുന്നത് വ്യാപകമായിട്ടും പിടികൂടാൻ ഫിഷറീസ് അധികൃതരോ െപാലീസോ തയാറാകുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.