ഇരവിപുരം: ബൈപാസ് റോഡിൽ അയത്തിൽ ജങ്ഷനിലെ കെ.എസ്.ആർ.ടി.സിയുടെ ഫീഡർ സ്റ്റേഷൻ നിർത്തലാക്കിയത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യം.
ബൈപാസ് വഴിയുള്ള ബസുകളിൽ കൊല്ലത്തെ ബസ് സ്റ്റോപ്പായി നിശ്ചയിച്ചിരുന്ന അയത്തിലിൽ കെ.എസ്.ആർ.ടി.സി ബസ് ആണ് ഫീഡർ സ്റ്റേഷനാക്കി സജ്ജീകരിച്ചിരുന്നത്.
യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യം, സ്റ്റേഷൻ മാസ്റ്ററുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ, ബസിൽ വന്നിറങ്ങുന്നവരെ സിറ്റിയിലേക്ക് കൊണ്ടുപോകുന്നതിനായി ബൈപാസ് റൈഡർ ബസ് ഇവിടെ സജ്ജമായിരുന്നു. ഇതു നിർത്തലാക്കിയതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലാണ്.
കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ബസുകളിൽ ഇവിടെ വന്നിറങ്ങുന്ന യാത്രക്കാർ കൊല്ലത്തേക്ക് പോകാൻ വലയുന്ന അവസ്ഥയാണ്. രാത്രികാലങ്ങളിൽ വന്നിറങ്ങുന്ന യാത്രക്കാരാണ് ഏറെയും വലയുന്നത്. ദേശീയപാതയുടെ പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായാണ് ഫീഡർ സ്റ്റേഷൻ മാറ്റിയതെന്നാണ് അധികൃതർ പറയുന്നത്.
എന്നാൽ, ഫീഡർ സ്റ്റേഷൻ പ്രവർത്തിപ്പിക്കാൻ ആവശ്യമായ സ്ഥലം പള്ളിമുക്ക് - അയത്തിൽ റോഡിൽ കാഷ്യൂ ഫാക്ടറിക്കടുത്തുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
ഫീഡർ സ്റ്റേഷൻ പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നു കാട്ടി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അയത്തിൽ നിസാം ഗതാഗത മന്ത്രിക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.