അ​ക്ഷ​യ് ബൈ​ജു​

രക്താർബുദം ബാധിച്ച മൂന്നാം ക്ലാസുകാരൻ ചികിത്സസഹായം തേടുന്നു

ഇരവിപുരം: രക്താർബുദം ബാധിച്ച ഒമ്പതു വയസ്സുകാരൻ ചികിത്സസഹായം തേടുന്നു. കൂട്ടിക്കട ശാസ്താംവെളി ഗവ. ന്യൂ എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയും ഇരവിപുരം വാളത്തുംഗൽ ആക്കോലിൽ വെളിയിൽ വീട്ടിൽ ബൈജു-ലീന ദമ്പതികളുടെ മകനുമായ അക്ഷയ് ബൈജുവാണ് ചികിത്സയിലുള്ളത്.

പനിയും വിട്ടുമാറാത്ത ഛർദിയുമായി സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഒരു വർഷമായി ആർ.സി.സിയിൽ ചികിത്സയിലാണ്. ഗൾഫിലായിരുന്ന പിതാവ് ബൈജു അവിടെ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നാട്ടിലെത്തി ചികിത്സയിലാണ്. സമ്പാദ്യങ്ങളെല്ലാം കുട്ടിയുടെ ചികിത്സക്കായി ചെലവഴിച്ചു.

ഇപ്പോൾ ആശുപത്രിയിൽ കൊണ്ടുപോകാനുള്ള വാഹനക്കൂലി നൽകാൻപോലും പണമില്ലാത്ത സ്ഥിതിയിലാണ്. മാതാവ് ലീനയുടെ പേരിൽ ഇന്ത്യൻ ബാങ്കിന്‍റെ മയ്യനാട് ബ്രാഞ്ചിൽ 509883646 എന്ന നമ്പറിൽ അക്കൗണ്ട് ആരംഭിച്ചു. ഐ.എഫ്.എസ് കോഡ്: IDIBOOOMO24 , ഗൂഗ്ൾ പേ നമ്പർ: 7034845060. ഫോൺ: 9061254486.

Tags:    
News Summary - third standard student with leukemia seeks medical help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.