ഇരവിപുരം: ബൈക്കിലെത്തി വഴിയാത്രക്കാരിയെ ആക്രമിച്ച് പഴ്സ് തട്ടിയെടുക്കാൻ ശ്രമിച്ച രണ്ട് യുവാക്കളെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ചകിരിക്കട ഷംലാ മൻസിലിൽ സെയ്ദലി (18), വാളത്തുംഗൽ പെരുമന തൊടിയിൽ അഷ്കർ (18) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് അേഞ്ചാടെ തട്ടാമല സ്കൂളിനടുത്തുനിന്നും വാളത്തുംഗലേക്കുള്ള റോഡിലായായിരുന്നു സംഭവം. തട്ടാമല പുള്ളിയിൽ വീട്ടിൽ വസന്തയുടെ പഴ്സാണ് ബൈക്കിലെത്തിയ ഇവർ തട്ടിയെടുക്കാൻ ശ്രമിച്ചത്. വസന്ത ബഹളം െവച്ചതിനെ തുടർന്ന് പഴ്സ് ഉേപക്ഷിച്ച് യുവാക്കൾ കടന്നുകളഞ്ഞു.
പഴ്സ് അപഹരിക്കാൻ ശ്രമിക്കുന്നതിന് ഇടയിൽ നിലത്തുവീണ വീട്ടമ്മയുടെ മുട്ടിന് പരിക്കേറ്റിരുന്നു. ബൈക്കുകൾ വാടകക്കായി നൽകുന്ന സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾ സഞ്ചരിച്ച ബൈക്കും പൊലീസ് കണ്ടെടുത്തു. ഇരവിപുരം എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ദീപു, നിത്യാസത്യൻ, അഭിജിത്ത്, എ.എസ്.ഐമാരായ ജയപ്രകാശ്, ദിനേശ്, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.