പെൺകുട്ടിയോട് അതിക്രമം; സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

ഇരവിപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അതിക്രമം നടത്തിയ സംഘത്തിലെ ഒരാളെ കൂടി ഇരവിപുരം പൊലീസ് പിടികൂടി.

താന്നി സാഗരതീരം സൂനാമി ഫ്ലാറ്റ് നമ്പർ എട്ടിൽ ജി. ശ്രീജിത്ത് (27) ആണ് പിടിയിലായത്. കഴിഞ്ഞ ആഗസ്റ്റ് ആറിന് സംഘം പെൺകുട്ടിയുടെ വീടിന് സമീപം വന്ന് അസഭ്യം പറഞ്ഞു.

തുടർന്ന് ഇവർ വീടിന്‍റെ ജനാലച്ചില്ല് അടിച്ച് തകർക്കുകയും പെൺകുട്ടിയുടെ കൈയിൽ കടന്ന് പിടിച്ച് അതിക്രമത്തിന് മുതിരുകയും ചെയ്തു. പരസ്യ ആക്രമണത്തിൽ മനം നൊന്ത പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തിലുൾപ്പെട്ട രണ്ടുപേർ കഴിഞ്ഞ ഫെബ്രുവരി ആറിന് അറസ്റ്റിലായിരുന്നു.

Tags:    
News Summary - Violence against girl; Another member of the gang was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.