ഇരവിപുരം: യുവാവിെൻറ കണ്ണ് കല്ലുകൊണ്ടടിച്ച് ഗുരുതരമായി പരിക്കേൽപിച്ച സംഭവത്തിൽ ഒരാൾ പിടിയിലായി. ഒപ്പമുണ്ടായിരുന്നയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
തെക്കേവിള സൗഹൃദനഗർ എ.കെ.ജി ജങ്ഷന് സമീപം കൊച്ചുവീട്ടിൽ പടിഞ്ഞാറ്റതിൽ കണ്ണൻ (20) ആണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ഏഴോടെ മാടൻനട ലെവൽ ക്രോസിന് സമീപം തെക്കേവിള കെ.ടി.എൻ നഗർ 206 നെടിയഴിയം വീട്ടിൽ മുഹമ്മദ് നസ്റത്തി(19)നെയാണ് ഇയാൾ ആക്രമിച്ചത്.
തയ്യൽക്കടയിൽ പോയശേഷം വീട്ടിലേക്ക് പോകുകയായിരുന്ന നസ്റത്തിനെ തടഞ്ഞുനിർത്തി കൈയിലിരുന്ന കവർ ആവശ്യപ്പെട്ടു. കവർ തുറന്നു കാട്ടാതിരുന്നപ്പോൾ കഞ്ചാവാണോ എന്നു ചോദിച്ചുകൊണ്ട് പ്രതികൾ ചേർന്ന് കല്ലുകൊണ്ട് നസ്റത്തിനുനേരേ ആക്രമണം നടത്തി. കണ്ണിന് ഗുരുതര പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്.
പിടിയിലായ കണ്ണെൻറ പേരിൽ നിലവിൽ മൂന്ന് വധശ്രമ കേസും, കഞ്ചാവ് കേസും ഉൾെപ്പടെ ആറോളം കേസുകളുണ്ട്. സാമൂഹിക വിരുദ്ധരുടെയും സ്ഥിരം കുറ്റവാളികളുടെയും പട്ടികയിൽപെടുത്തി ഇയാൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.
സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ പിടികൂടുന്നതിന് കൊല്ലം എ.സി.പിയുടെ നിർദേശപ്രകാരം ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദിെൻറ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് ഒളിത്താവളത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് പിടികൂടിയത്.
എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ദീപു, വനിത എസ്.ഐ നിത്യാസത്യൻ, ജി.എസ്.ഐ ജയകുമാർ, പ്രബേഷനറി എസ്.ഐ അഭിജിത്ത്, എ.എസ്.ഐ ദിനേഷ്, സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.