ഇരവിപുരം: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേവിള ശ്രീനാരായണപുരം ഉദയ ശ്രീനഗർ 100 ഉണ്ണി നിവാസിൽ അപ്സര കണ്ണൻ എന്ന കണ്ണൻ (29) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ പതിനഞ്ചിന് രാത്രി ഒമ്പതോടെ ശ്രീനാരായണപുരം ജങ്ഷന് തെക്കുവശം വാളുമായെത്തിയ പ്രതി സുഹൃത്തുക്കളോടൊപ്പം സംസാരിച്ചുകൊണ്ടു നിൽക്കുകയായിരുന്ന പുന്തലത്താഴം ശിവാനഗർ 25 ബി, തിരുവാതിര ഹൗസിൽ അരുൺ അജിയെ (26 -അച്ചു) വാൾകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഇയാളൊടൊപ്പമുണ്ടായിരുന്ന സുഹൃത്ത് വിനുവിനെയും വെട്ടിപ്പരിക്കേൽപിച്ചു. മുൻ വിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇരവിപുരം എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐ അരുൺ ഷാ, ദീപു, ഷിബു പീറ്റർ, എ.എസ്.ഐ ഷാജി, സി.പി.ഒ മനാഫ്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.