കൊല്ലം: നഗരത്തിലെ സ്വകാര്യ സ്കൂള്‍ വിദ്യാർഥിനിയായ 15കാരിയെ പ്രലോഭിച്ച് കുട്ടിയെ എത്തിച്ച് നല്‍കുന്നതിന് ഏജൻറായി പ്രവര്‍ത്തിച്ചയാളും റിസോര്‍ട്ടുടമയും പൊലീസ് പിടിയിൽ.പെണ്‍കുട്ടിയെ പീഡിപ്പിച്ച കൂട്ടിക്കട രത്നവിഹാറില് രാഹുലടക്കം രണ്ടുപേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് പിടിയിലായിരുന്നു. വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍നിന്നാണ് ഇവര്‍ പിടിയിലായത്.
റിസോര്‍ട്ട് ഉടമയായ തിരുവനന്തപുരം വര്‍ക്കല വില്ലേജില്‍ കരുനീലക്കോട് ദിലി ദിന്‍സ് വീട്ടില്‍ ദിനകര്‍ (54), ഏജൻറായി പ്രവര്‍ത്തിച്ച തിരുവനന്തപുരം വര്‍ക്കല പനമുട്ടം വീട്ടില്‍ ഷിമ്പു എന്ന റഫീക്ക് (30) എന്നിവരാണ് പൊലീസ് പിടിയിലായത്. വര്‍ക്കലയില്‍നിന്നാണ് ഇവര്‍ പിടിയിലായത്. കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ ആര്. രതീഷിെൻറ നേതൃത്വത്തില്‍ എസ്.ഐമാരായ രജീഷ്, രാജ്മോഹന്‍ സി.പി.ഒമാരായ രാജഗോപാല്‍, ശ്രീകൃഷ്ണ, വിനോദ്, രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.