കൊല്ലം: ശക്തികുളങ്ങര ഹാർബറിൽ ബോട്ട് കെട്ടുന്ന ഭാഗത്തെ വെള്ളത്തിൽ കാൽവഴുതി വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. വെള്ളിയാഴ്ച രാത്രി 12നാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശി തരണി ദാസാണ് (51) അപകടത്തിൽപെട്ടത്.
ശക്തികുളങ്ങര സ്വദേശി സെബാസ്റ്റ്യെൻറ ഉടമസ്ഥതയിലുള്ള പാദർപിയോ എന്ന മത്സ്യ ബന്ധന ബോട്ടിലെ തൊഴിലാളിയാണിയാൾ. മത്സ്യബന്ധനം കഴിഞ്ഞ് രാവിലെ മത്സ്യം ഇറക്കാനായി ശക്തികുളങ്ങര ഹാർബറിൽ അടുപ്പിച്ചിട്ടിരുന്ന ബോട്ടിൽ നിന്നാണ് ഫോൺ ചെയ്യാനായി ഹാർബറിലെ ലേല ഹാളിലേക്ക് പോയത്. ഫോൺ ചെയ്ത് കഴിഞ്ഞ് തിരികേ ബോട്ടിലേക്ക് കയറുമ്പോഴാണ് തരണിദാസ് കാൽ വഴുതി ബോട്ട് കെട്ടുന്ന ഭാഗത്ത് വെള്ളത്തിൽ വീണതെന്ന് ബോട്ടിലെ മറ്റ് തൊഴിലാളികൾ പറഞ്ഞു.
സമീപത്ത് കെട്ടിയിട്ടിരുന്ന ബോട്ടിലെ തൊഴിലാളികൾ ഇയാൾ വെള്ളത്തിൽ വീഴുന്നത് കണ്ട് ബഹളം വെച്ചതിനെ തുടർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രാത്രി ആയതിനാൽ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കോസ്റ്റൽ പൊലീസും ഫയർഫോഴ്സും എത്തി െതരച്ചിൽ നടത്തിയെങ്കിലും പ്രതികൂല സാഹചര്യമായതിനാൽ തെരച്ചിൽ നിർത്തേണ്ടിവന്നു.
െതരച്ചിൽ ശനിയാഴ്ച രാവിലെ പുനരാംരംഭിച്ചെങ്കിലും അടിയൊഴുക്ക് കൂടുതലായതിന്നാൽ വീണ ഭാഗത്ത് നിന്നും ഒഴുകിപ്പോകാനാണ് സാധ്യതയെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അഗ്നിശമന സേനയുടെ മുങ്ങൽ വിദഗ്ധരും, കോസ്റ്റൽ പൊലീസും തെരച്ചിൽ തുടരുകയാണ്. 11 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെല്ലാം ബോട്ടിലാണ് ഉറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.