കിളികൊല്ലൂർ: യുവാവിന്‍റെ മുഖത്ത് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ നാലുപേർ പിടിയിലായി. തൃക്കോവിൽവട്ടം പേരൂർ തട്ടാർകോണം താഹ മുക്ക് വട്ടക്കാട് മനീഷ് മന്ദിരത്തിൽ അനന്തു (24), തൃക്കോവിൽവട്ടം തട്ടാർകോണം മുകുന്ദാശ്രമം അമ്പലത്തിനുസമീപം സിന്ധു ഭവനിൽ നിഥിൻ രാജ് (24-അനിയൻകുഞ്ഞ്), കിളികൊല്ലൂർ കല്ലുംതാഴം കായമഠത്തിൽ നിന്ന് പുന്നേത്തു ലയൽ ചണയിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന ജിതിൻ (22), കൊറ്റങ്കര പേരൂർ ക്ഷേത്രക്കുളത്തിനുസമീപം കുളത്തിന്റെകര വടക്കതിൽ സുജിത്ത് (23) എന്നിരാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
കൊറ്റങ്കര പേരൂർ സ്വദേശി സാബുവിനെ (45) ആക്രമിച്ച കേസിലാണ് അറസ്റ്റ്. ആക്രമണത്തിൽ കണ്ണിനും മൂക്കിനും പരിക്കേറ്റ സാബു കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സാബുവിന്റെ സഹോദരന്‍റെ കുട്ടിയുടെ ജന്മദിനാഘോഷത്തിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ബന്ധുവായ അനന്തുവിനെ സ്ഥലത്ത് നിന്ന് ഇവർ പറഞ്ഞയച്ചിരുന്നു. ഇതിൽ പ്രകോപിതനായ അനന്തു കഴിഞ്ഞദിവസം രാത്രി സുഹൃത്തുകളുമായെത്തി സാബുവിനെ ആക്രമിക്കുകയായിരുന്നു.
കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സ്വാതി, സജിത്ത് സജീവ്, ജാനന്ദ് പി. ബേബി, എ.എസ്.ഐ സുനിൽ കുമാർ, സി.പി.ഒമാരായ പ്രശാന്ത്, സാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.