ചാത്തന്നൂർ: ചാത്തന്നൂരിൽ എക്സൈസ് സംഘം വൻ വ്യാജമദ്യ ശേഖരം പിടികൂടി. ചിറക്കര പഞ്ചായത്തിലെ ഉളിയനാട് തേമ്പ്ര ഭാഗത്ത് മണലെടുത്ത കുഴിയിൽ ഒളിപ്പിച്ച നിലയിലാണ് 148 കുപ്പി വ്യാജമദ്യം കണ്ടെത്തിയത്.
പരിസരവാസികളായ യുവാക്കൾ മീൻ പിടിക്കുന്നതിനിടയിൽ വെള്ളത്തിൽ ചാക്കുകെട്ട് കണ്ടു സംശയം തോന്നിയതിനെതുടർന്ന് എക്സൈസിൽ വിവരമറിയിക്കുകയായിരുന്നു. കുപ്പികൾ ചാക്കിൽ കെട്ടി വെള്ളത്തിൽ താഴ്ത്തി വെച്ചനിലയിലായിരുന്നു. തേമ്പ്ര ഭാഗങ്ങളിൽ വ്യാജമദ്യം എത്തുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഊർജിത അന്വേഷണം നടന്നുവരുകയായിരുന്നു. ഇതിനിടയിലാണ് ചാക്കിൽ കെട്ടി വെള്ളത്തിൽ താഴ്ത്തിയനിലയിൽ വ്യാജമദ്യം കണ്ടെത്തിയത്. പ്രതികൾക്കായി അന്വേഷണം തുടങ്ങിയതായി കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമീഷണർ വി. റോബർട്ട് അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ എം. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റിവ് ഓഫിസർമാരായ ആർ.ജി. വിനോദ്, എ. ഷിഹാബുദീൻ, എസ്. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർ ഒ.എസ്. വിഷ്ണു, പ്രശാന്ത്, വനിത സിവിൽ എക്സൈസ് ഓഫിസർ റാണി സൗന്ദര്യ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.