കില ഇ.ടി.സിയിൽ പുതിയ ഹോസ്​റ്റൽ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു

സർക്കാർ പദ്ധതികളുടെ ഉദ്ഘാടനം: എം.പിമാരെ ഒഴിവാക്കാൻ പാർലമെന്‍റ്​ സമ്മേളനസമയം തിരഞ്ഞെടുത്തെന്ന്​ കോൺഗ്രസ്​

കൊല്ലം: സംസ്ഥാന സർക്കാറിന്‍റെ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ക്ക് എം.പിമാരെ ഒഴിവാക്കാന്‍ പാര്‍ലമെൻറ് സമ്മേളനസമയം തെരഞ്ഞെടുത്തതില്‍ പ്രതിഷേധം. കേന്ദ്ര സംസ്ഥാന-സര്‍ക്കാറുകളുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കൊട്ടാരക്കര കിലയിലെ ഹോസ്​റ്റല്‍ ബ്ലോക്ക് നിര്‍മാണ ഉദ്ഘാടനത്തിന് മന്ത്രിയും എം.എല്‍.എയും തെരഞ്ഞെടുത്തത് പാര്‍ലമെൻറ് സമ്മേളനം തുടങ്ങുന്ന ദിവസമാണ്.

പണികള്‍ പൂര്‍ത്തീകരിച്ച കെട്ടിടം നേരത്തേ ഉദ്ഘാടനം ചെയ്യാന്‍ അവസരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അത് നീട്ടിക്കൊണ്ടുപോയത് എം.പിയെ ഒഴിവാക്കാനും നോട്ടീസില്‍ പേര് വെച്ചിട്ടും പങ്കെടുത്തില്ലെന്ന് വരുത്തിത്തീര്‍ക്കാനുമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കുളക്കട, തലവൂര്‍, സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുടെ ഉദ്ഘാടനവും പാര്‍ലമെൻറ് തുടങ്ങിയ ദിവസങ്ങളാണ് സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. ഇത് രാഷ്​ട്രീയ പാപ്പരത്തമാണെന്ന് കോണ്‍ഗ്രസ് നേതാക്കളായ കെ.പി.സി.സി നിർവാഹകസമിതിയംഗം പൊടിയന്‍ വര്‍ഗീസ്, ഡി.സി.സി ജനറല്‍ സെക്രട്ടറി പി. ഹരികുമാര്‍, ബ്ലോക്ക് പ്രസിഡൻറ് ഒ. രാജന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കില ഇ.ടി.സിയിൽ ഹോസ്​റ്റൽ കെട്ടിടം തുറന്നു

കൊട്ടാരക്കര: കൊട്ടാരക്കര കില ഇ.ടി.സിയിൽ പുതിയ ഹോസ്​റ്റൽ കെട്ടിടത്തിെൻറ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. അഡ്വ. പി. അയിഷാപോറ്റി എം.എൽ.എ അധ്യക്ഷതവഹിച്ചു. കൊട്ടാരക്കര നഗരസഭാ ചെയർമാൻ എ. ഷാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ശിവപ്രസാദ്, നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ അനിതാ ഗോപകുമാർ, ഗ്രാമവികസന കമീഷണർ വി.ആർ. വിനോദ്, കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ, ഗ്രാമവികസന അഡീഷനൽ ​െഡവലപ്മെൻറ് കമീഷണർ വി.എസ്. സന്തോഷ് കുമാർ, പ്രിൻസിപ്പൽ ജി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെയും കിലയുടെയും ധനസഹായത്തോടെ നിർമിച്ചതാണ് കെട്ടിടം.

ഒന്നരക്കോടിയോളം രൂപ ചെലവിട്ട ഹോസ്​റ്റൽ കെട്ടിടത്തിൽ 50 പേർക്ക് താമസിക്കാം. രണ്ടുനിലകളിലായി പണികഴിപ്പിച്ച കെട്ടിടത്തി​െൻറ വിസ്തീർണം 13,000 ചതുരശ്ര അടിയാണ്​. 25ലധികം മുറികളുണ്ട്. രണ്ടു നിലകളിലും നാലുവീതം മുറികൾ ബാത്ത് അറ്റാച്ച്ഡ് ആണ്​.

Tags:    
News Summary - Inauguration of various projects: Complaint that exclude Congress MPs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.