കൊട്ടിയം: ജില്ലയിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ എൻ.എസ്. സഹകരണ ആശുപത്രിയിൽ വിജയകരം. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിനിയായ 62കാരിക്കാണ് ബുധനാഴ്ച റോബോട്ടിക് മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. എട്ടു വർഷമായി മുട്ടുവേദനക്ക് ചികിത്സ തേടി വരികയായിരുന്നു.
ശസ്ത്രക്രിയക്ക് ശേഷം പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൽ കഴിയുന്ന രോഗി സുഖം പ്രാപിച്ചുവരുന്നു. ഓർത്തോപീഡിക്സ് തീയറ്ററിൽ സ്ഥാപിച്ച റോബോട്ടിക് സംവിധാനത്തിൽ നടന്ന ശസ്ത്രക്രിയക്ക് ഡോക്ടർമാരായ ജി. അഭിലാഷ്, ബിമൽ എ. കുമാർ, സി. പ്രശോഭ്, ഷാഹിർ ലത്തീഫ് എന്നിവർ നേതൃത്വം നൽകി. 4000ത്തിലധികം മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തീകരിച്ചാണ് എൻ.എസ്. സഹകരണ ആശുപത്രി റോബോട്ടിക് സംവിധാനത്തിലേക്ക് തിരിഞ്ഞത്.
ഓർത്തോവിഭാഗം ഡോക്ടർമാർക്കൊപ്പം അനസ്തേഷ്യോളജിസ്റ്റുമാരായ ഡോ.അരുൺകുമാർ, ഡോ. താഹിർ, നഴ്സുമാരായ യമുന, റെജിസ്, അനസ്തേഷ്യ ടെക്നീഷ്യൻ ചിപ്പി, തീയേറ്റർ ടെക്നീഷ്യൻ സജീഷ്കുമാർ എന്നിവരും പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.