സ്കൂൾ മുറ്റത്ത് അരി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം; സപ്ലൈകോയുടേത് അല്ലെന്ന് അധികൃതർ.

ആര്യാട് : സ്കൂൾ മുറ്റത്ത് അരി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം, താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി.വിതരണത്തിനായി  സപ്ലൈകോ സ്കൂളിൽ അരി കൊണ്ട് വന്നിട്ടില്ലെന്നും അരി സ്കൂൾ മുറ്റത്ത് കാണാനിടയായ  സാഹചര്യം എങ്ങനെ ഉണ്ടായി എന്നറിയില്ലെന്നും അന്വേഷണം നടത്തുകയാണെന്നും  ഓഫിസർ ജയശ്രീ പറഞ്ഞു.

ആര്യാട് ലൂഥറൻ സ്കൂളിലാണ്  കഴിഞ്ഞ ദിവസം പി. എസ്. സി പരീക്ഷയെഴുതുവാൻ എത്തിയവരുടെ കാർ മണ്ണിൽ പുതഞ്ഞപ്പോഴാണ് അരി കാണപ്പെട്ടത്. ഈ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വിദ്യാഭ്യാസ വകുപ്പും സ്കൂളിലെത്തി അന്വേഷണം നടത്തി. നൂൺ മീൽ ഓഫിസറുടെ നേതൃത്വത്തിലാണ് സ്കൂളിൽ പരിശോധന നടത്തിയത്.

രണ്ട് മാസത്തോളം മാവേലി സ്റ്റോറിൻ്റെ ഗോഡൗണായി ഉപയോഗിച്ച സ്കൂൾ കെട്ടിടം വൃത്തിയാക്കിയപ്പോൾ കിട്ടിയ ഉപയോഗശൂന്യമായ അരി യാണ്  കുഴിച്ചിട്ടതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.


Tags:    
News Summary - Incident where rice was found buried in the school yard; Officials say it does not belong to Supplyco.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.