വി​വാ​ദ​മാ​യ സ്ഥ​ലം

ക​ട​യ്ക്ക​ൽ താ​ലൂ​ക്കാ​ശു​പ​ത്രി വി​ക​സ​നം: റ​വ​ന്യൂ ഭൂ​മി വി​ട്ടു​ന​ൽ​കൽ; ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വി​ന് ഹൈകോടതി അം​ഗീ​കാ​രം

ക​ട​യ്ക്ക​ൽ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​വ​കാ​ശ​വാ​ദം ത​ള്ളി ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​നു പ​ഞ്ചാ​യ​ത്തി​ന്‍റെ കൈ​വ​ശ​മു​ള്ള റ​വ​ന്യൂ ഭൂ​മി വി​ട്ടു​ന​ൽ​കി​യ ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വി​ന് അം​ഗീ​കാ​രം ന​ൽ​കി ഹൈ​കോ​ട​തി.

ആ​ശു​പ​ത്രി​ക്ക് സ​മീ​പം പ​ഴ​യ ച​ന്ത​ഭൂ​മി​യോ​ട് ചേ​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ കൈ​വ​ശ​മു​ള്ള റ​വ​ന്യൂ വ​ക 22 സെൻറ് സ്ഥ​ലം വി​ട്ടു​ന​ൽ​കു​ന്ന​തി​നെ​തി​രെ ക​ട​യ്ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഈ ​ഭൂ​മി പ​ഞ്ചാ​യ​ത്തി​ന്‍റെ​താ​ണെ​ന്നാ​യി​രു​ന്നു അ​വ​കാ​ശ​വാ​ദം. രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച കോ​ട​തി പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ദം ത​ള്ളു​ക​യാ​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ളാ​യി ഓ​ഫി​സി​ന്‍റെ പി​ന്നി​ലു​ള്ള റ​വ​ന്യൂ വ​ക സ്ഥ​ലം പ​ഞ്ചാ​യ​ത്ത് കൈ​വ​ശം​വെ​ച്ചി​രു​ന്നു. റ​വ​ന്യൂ റെ​ക്കോ​ർ​ഡി​ൽ സ്ഥ​ലം സ​ർ​ക്കാ​ർ പു​റ​മ്പോ​ക്കാ​ണ് എ​ന്നാ​ണ്. ആ​ശു​പ​ത്രി​ക്ക് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ പ​ല​പ്പോ​ഴാ​യി വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ പ​ണം അ​നു​വ​ദി​ച്ചെ​ങ്കി​ലും സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ തു​ക ന​ഷ്ട​മാ​യി​രു​ന്നു. റ​വ​ന്യൂ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ ക​ല​ക്ട​ർ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി​രു​ന്നു. സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ക​ല​ക്ട​ർ റ​വ​ന്യൂ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം 22 സെൻറ് സ്ഥ​ലം ആ​ശു​പ​ത്രി​ക്ക് വി​ട്ടു ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ഞ്ചാ​യ​ത്ത് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വ​സ്തു റ​വ​ന്യൂ വ​കു​പ്പി​ന്‍റെ​താ​ണെ​ന്ന ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് കോ​ട​തി ശ​രി​വെ​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ലം വി​ട്ടു ന​ൽ​കാ​ൻ ത​ട​സ്സം നി​ന്ന പ​ഞ്ചാ​യ​ത്തി​നെ​തി​രെ വി​വി​ധ ര​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ന്നി​രു​ന്നു.

ഒ​രേ​ക്ക​റി​ല​ധി​കം വ​സ്തു​വാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് പി​ന്നി​ൽ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ​താ​യു​ള്ള​ത്. ആ​ശു​പ​ത്രി​യി​ക്ക് വി​ട്ടു ന​ൽ​കി​യ​തി​നു ശേ​ഷ​മു​ള്ള വ​സ്തു വി​ട്ടു ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം പ​ഞ്ചാ​യ​ത്ത് നേ​ര​ത്തേ ഉ​ന്ന​യി​ച്ചി​രു​ന്നു. പു​തി​യ ഉ​ത്ത​ര​വ് വ​ന്ന​തോ​ടെ സ്ഥ​ല പ​രി​മി​ധി​യി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​ന് ചി​റ​ക് മു​ള​ക്കും.

Tags:    
News Summary - Development of Kadakkal Taluk Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.