കൊല്ലം: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലും കർശന പരിശോധന നടത്തി പൊലീസ്. രാവിലെ മുതൽ വിവിധയിടങ്ങളിൽ സിറ്റി പൊലീസിന്റെ പരിശോധനകൾ നടന്നു. ബോംബ്, ഡോഗ് സ്ക്വാഡുകൾ കൊല്ലം റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, ചിന്നക്കട, ബീച്ച്, പാർക്കുകൾ ഉൾപ്പെടെ സ്ഥലങ്ങളിൽ പരിശോധന നടത്തി. ജനക്കൂട്ടമെത്തുന്ന സ്ഥലങ്ങളിലെല്ലാം കർശന പരിശോധന നടത്തി. ലോഡ്ജുകളിൽ നടത്തിയ പരിശോധനയിൽ താമസക്കാരുടെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ പരിശോധിച്ചു. സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫിന്റെ നിർദേശപ്രകാരം അഡീഷനൽ എസ്.പി സോണി ഉമ്മൻ കോശി, എ.സി.പി പ്രദീപ് കുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധനകൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.