കണ്ണനല്ലൂർ: നെടുമ്പന പുന്നൂരിൽ യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിലുള്ള വാക്കേറ്റം സംഘർഷാവസ്ഥക്ക് കാരണമാക്കി.
കോൺഗ്രസിെൻറ പോസ്റ്റർ കീറിയതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
പോസ്റ്റർ കീറിയതിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്തെത്തി പ്രതിഷേധിച്ചപ്പോൾ ഇവർക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തകരും എത്തുകയായിരുന്നു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിക്കെതിരെയുള്ള പോസ്റ്റർ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കീറുകയും അതിെൻറ വിഡിയോ സഹിതം പ്രചരിപ്പിക്കുകയും ചെയ്തതിനെതുടർന്നായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
പോസ്റ്റർ കീറിയത് തങ്ങളല്ലെന്നും യൂത്ത് കോൺഗ്രസ് പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടാക്കുകയുമായിരുന്നെന്നുമാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പറയുന്നത്.
കണ്ണനല്ലൂർ സി.ഐ വിപിൻകുമാറിെൻറ നേതൃത്വത്തിലെ പൊലീസ് സംഘമെത്തി ഇരുകൂട്ടരെയും പറഞ്ഞയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.