കണ്ണനല്ലൂർ: കായംകുളം, എഴുകോൺ എന്നിവിടങ്ങളിൽ നടന്ന നിരവധി മോഷണക്കേസുകളിലെ പ്രതികൾ കണ്ണനല്ലൂർ പൊലീസിെൻറ പിടിയിലായി.
കണ്ണനല്ലൂർ ചേരികോണം ഫൈസൽ മൻസിലിൽ ഫൈസൽ (22), കൂട്ടുപ്രതിയായ വടക്കേമൈലക്കാട് അക്കരകുന്നത് വീട്ടിൽ ശ്യാംകുമാർ (35) എന്നിവരാണ് പിടിയിലായത്.
വാഹനങ്ങളിലെ ബാറ്ററികൾ, വീടുകളിൽ സൂക്ഷിച്ചിരുന്ന റബർ ഷീറ്റുകൾ, ബൈക്കുകൾ എന്നിവ മോഷണം പോയിരുന്നു.
ഇതിനെ തുടർന്ന് കണ്ണനല്ലൂർ പൊലീസ് ഇൻസ്പെക്ടർ വിപിൻകുമാറിെൻറ നേതൃത്വത്തിൽ അന്വേഷണം നടത്തിവരികയായിരുന്നു. മൊയ്തീൻമുക്ക് ഭാഗത്തുനിന്ന് കെ.സി. ജോൺസെൻറ ടെറസസിൽ സൂക്ഷിച്ചിരുന്ന 300ഓളം റബർ ഷീറ്റുകൾ മോഷണം പോയിരുന്നു.
ഇതുസംബന്ധിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവർക്കെതിരെ കുണ്ടറ, കൊട്ടിയം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.
കണ്ണനല്ലൂർ പൊലീസ് ഇൻസ്പെക്ടർ യു.പി. വിപിൻകുമാറിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എൽ. നിയാസ്, ജോർജ് വർഗീസ്, എ.എസ്.ഐ സതീഷ്, സി.പി.ഒമാരായ മണികണ്ഠൻ, സന്തോഷ് ലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.