പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് അം​ബേ​ദ്ക​ർ ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തൊ​ടി​യൂ​ർ മ​ഹാ​ദേ​വ​ർ കോ​ള​നി​യി​ൽ ന​ട​ത്തു​ന്ന

ഒ​രു കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സി.​ആ​ർ. മ​ഹേ​ഷ്‌ എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

അംബേദ്കർ ഗ്രാമം; ഒരു കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു

കരുനാഗപ്പള്ളി: സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന അംബേദ്കർ ഗ്രാമം പദ്ധതിയുടെ ഭാഗമായി തൊടിയൂർ ഗ്രാമപഞ്ചായത്ത്‌ മഹാദേവർ കോളനിയിൽ നടപ്പാക്കുന്ന ഒരു കോടി രൂപയുടെ വികസന പദ്ധതി സി.ആർ. മഹേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് ബിന്ദു രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല അസി. പട്ടിക ജാതി വികസന ഓഫിസർ എം. അജികുമാർ, ഓച്ചിറ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് ദീപ്തി രവീന്ദ്രൻ, ജില്ല പഞ്ചായത്ത്‌ ക്ഷേമസമിതി അധ്യക്ഷൻ അനിൽ എസ്. കല്ലേലിഭാഗം, പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് സലിം മണ്ണേൽ, സ്ഥിരം സമിതി അധ്യക്ഷ ശ്രീകല, പഞ്ചായത്തംഗങ്ങളായ ടി. മോഹനൻ, അൻസിയ ഫൈസൽ, അനിൽകുമാർ, ജഗദമ്മ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആർ. ശ്രീജിത്ത്‌, അജിത്കുമാർ, എം. രമണൻ, നിർമിതി കേന്ദ്രം എക്സി. സെക്രട്ടറി ഗീത പിള്ള, ഓച്ചിറ പട്ടികജാതി വികസന ഓഫിസർ മഞ്ജു എന്നിവർ സംസാരിച്ചു.

Tags:    
News Summary - Ambedkar Village-1 crore development projects were inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.