കരുനാഗപ്പള്ളി: പഞ്ചായത്ത് അംഗത്തിന്റെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് ആസന്നമായ തൊടിയൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ മത്സരചിത്രം തെളിഞ്ഞു. തൊടിയൂർ പഞ്ചായത്തിലെ പുലിയൂർ വഞ്ചി തെക്ക് വാർഡ് അംഗമായിരുന്ന സലിം മണ്ണേലിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
സി.പി.എം അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റും ആയിരുന്ന സലീം മണ്ണേലിന്റെ സഹോദരൻ ഡി.സി.സി ജനറൽ സെക്രട്ടറിയായ നജീബ് മണ്ണേലാണ് യു.ഡി.എഫ് സ്ഥാനാർഥി.
ഡി.വൈ.എഫ്.ഐ വില്ലേജ് മുൻ ജോയൻറ് സെക്രട്ടറിയും സി.പി.എം അംഗവുമായ ഓച്ചിറ ലൈറ്റ് ലാൻഡ് ഹയർ സെക്കൻഡറി സ്കൂൾ ഉടമ ജബ്ബാർ വെട്ടത്ത് അയ്യത്താണ് എൽ.ഡി.എഫ് സ്ഥാനാർഥി. 35 വർഷമായി പാലോലികുളങ്ങര ജമാഅത്ത് പ്രസിഡൻറ് കൂടിയായിരുന്ന സലീം മണ്ണേൽ വിവാഹ സംബന്ധമായ തർക്കം പരിഹരിക്കുന്നതിന് ഇടയിലുണ്ടായ സംഘർഷത്തെ തുടർന്നാണ് മരിച്ചത്.
23 അംഗ തൊടിയൂർ ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് -11, യു.ഡി.എഫ്- 11, സ്വതന്ത്രൻ -1 എന്നിങ്ങനെയാണ് കക്ഷിനില. തൊടിയൂർ വാർഡിൽനിന്ന് സ്വതന്ത്രയായി മത്സരിച്ച് ജയിച്ച ഷെബിനാ ജവാദിന്റെ പിന്തുണയോടെയാണ് എൽ.ഡി.എഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്.
സലീം മണ്ണേലിന്റെ മരണത്തോടെ എൽ.ഡി.എഫ് കക്ഷിനില 10 ആയി.
പുലിയൂർ വഞ്ചി പടിഞ്ഞാറ് വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തൊടിയൂർ പഞ്ചായത്ത് ഭരണസമിതി തുടർന്ന് ആരു ഭരിക്കും എന്ന് തീരുമാനിക്കുന്നതാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സലിം മണ്ണേൽ 145 വോട്ടിനാണ്വിജയിച്ചത്. എസ്.ഡി.പി.ഐ സ്ഥാനാർഥിയായിരുന്ന കെ.എം. നജീബ് ആയിരുന്നു രണ്ടാം സ്ഥാനക്കാരൻ. യു.ഡി.എഫ് മൂന്നാം സ്ഥാനം സ്ഥാനത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.