കരുനാഗപ്പള്ളി: വേറിട്ട രീതിയിൽ പുതുവർഷത്തെ വരവേറ്റ് ഒരു കൂട്ടം സർക്കാർ ജീവനക്കാർ. കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് സർക്കാർ ജീവനക്കാർക്ക് വേണ്ടി സർവിസ് നടത്തുന്ന കരുനാഗപ്പള്ളി-ചങ്ങനാശ്ശേരി സ്പെഷൽ ബസിലാണ് ബസിെൻറ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ച് പുതുവത്സരാഘോഷത്തിന് തുടക്കം കുറിച്ചത്.
ഇക്കഴിഞ്ഞ ഒക്ടോബർ 21ന് ആരംഭിച്ച ഈ സ്പെഷൽ ബസിലെ സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
കരുനാഗപ്പള്ളിയിൽനിന്ന് തിരുവല്ല, ചങ്ങനാശ്ശേരി ഭാഗത്തേക്ക് യാത്ര ചെയ്യാൻ പൂർണമായും ട്രെയിൻ ഗതാഗതത്തെ ആശ്രയിച്ചിരുന്ന ജീവനക്കാർക്ക് ലോക്ഡൗണിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിർത്തലാക്കിയത് തിരിച്ചടിയായിരുന്നു.
ഈ യാത്രാക്ലേശം പരിഹരിക്കാൻ സ്പെഷൽ ബസ് എന്ന ആശയം ഒരു കൂട്ടം ജീവനക്കാർ കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതരുമായി പങ്കുെവച്ചു. ഡിപ്പോ അധികൃതർ പിന്തുണച്ചതോടെ ഈ ആശയം യാഥാർഥ്യമാകുകയായിരുന്നു. സ്ഥിരം യാത്രക്കാരെ ഉൾപ്പെടുത്തിയുള്ള വാട്സ് ആപ് ഗ്രൂപ് വഴിയാണ് ഈ സർവിസ് സുഗമമായി ഓപറേറ്റ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.