കരുനാഗപ്പള്ളി: ലോക്സഭ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് സി.ആർ. മഹേഷ് എം.എൽ.എക്കും പത്ത് കോൺഗ്രസ് പ്രവർത്തകർക്കുമെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകീട്ട് നടന്ന തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെയായിരുന്നു എൽ.ഡി.എഫ്-യു.ഡി.എഫ് സംഘർഷം.
ഇരുവിഭാഗത്തെയും സംഘർഷത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ സി.ആർ. മഹേഷ് എം.എൽ.എ, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സൂസൻ കോടി, കരുനാഗപ്പള്ളി എസ്.എച്ച്.ഒ പി.കെ മോഹിത്, കൊല്ലം എ.ആർ ക്യാമ്പിലെ എ.എസ്.ഐ അജി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹാഷിം ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് സൂസൻ കോടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എം.എൽ.എയ്ക്കും കോൺഗ്രസ് പ്രവർത്തകർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.