കരുനാഗപ്പള്ളി: തന്നെ വർഗീയവാദിയായി ചിത്രീകരിക്കുന്നതടക്കമുള്ള അപവാദ പ്രചാരണത്തിനെതിരെ, കരുനാഗപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർഥി സി.ആർ. മഹേഷ് തെരഞ്ഞെടുപ്പ് കമീഷന് വീണ്ടും പരാതി നൽകി.
ഹിന്ദു സമുദയാംഗങ്ങൾക്കിടയിൽ മുസ്ലിം തീവ്രവാദികളെ പിന്തുണക്കുന്നയാളായും മുസ്ലിം സമുദായംഗങ്ങൾക്കിടയിൽ ഹിന്ദു വർഗീയവാദിയായും ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ നേരത്തേ ഡി.ജി.പി, ഇലക്ഷൻ കമീഷണർ, റിട്ടേണിങ് ഓഫിസർ എന്നിവർക്ക് പരാതി നൽകിയിരുന്നു.
2016ലെ തെരെഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും ഇടതുപക്ഷക്കാരിൽ ചിലർ ഇത്തരം വ്യാജ പ്രചാരണം നടത്തിയിരുന്നു. പൊതുജീവിതം കരുനാഗപ്പള്ളിയിലെ ജനങ്ങൾക്കുമുന്നിൽ തുറന്ന പുസ്തകമായിരിക്കെ, ഇതൊന്നും അവർ വിശ്വസിക്കില്ലെന്ന് തനിക്കുറപ്പുണ്ട്.
സുതാര്യമായ പൊതുപ്രവർത്തനത്തിലാണ് താൻ വിശ്വസിക്കുന്നത്. അങ്ങനെയല്ലാത്തവരാണ് ഇത്തരം അധോലോക പ്രവർത്തനത്തിനിറങ്ങിയിരിക്കുന്നതെന്നും മഹേഷ് പ്രസ്താവനയിൽ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.