ഷെ​ഫീ​ക്കി​െൻറ വീ​ടി​െൻറ ജ​നാ​ല​ക​ൾ ത​ക​ർ​ത്തനി​ല​യി​ൽ

ഡി.വൈ.എഫ്.​െഎ നേതാവി​െൻറ വീടിനുനേരെ ആക്രമണം

ക​രു​നാ​ഗ​പ്പ​ള്ളി: ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വിെൻറ വീ​ടി​നു​നേ​രെ സാ​മൂ​ഹി​ക​വി​രു​ദ്ധ ആ​ക്ര​മ​ണം.

ക​രു​നാ​ഗ​പ്പ​ള്ളി ബ്ലോ​ക്ക് ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​യും സി.​പി.​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വു​മാ​യ ഇ. ​ഷെ​ഫീ​ക്കി​െൻറ ന​മ്പ​രു​വി​കാ​ല​യി​ലു​ള്ള വീ​ടി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 12ന് ​ബൈ​ക്കു​ക​ളി​ലെ​ത്തി​യ സം​ഘ​മാ​ണ് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

വീ​ടി​െൻറ ഗേ​റ്റ് ത​ക​ര്‍ത്ത് വി​ട്ടു​വ​ള​പ്പി​ല്‍ ക​യ​റി മ​ഴു​വും വ​ടി​വാ​ളും ഉ​പ​യോ​ഗി​ച്ച് ക​ത​ക് വെ​ട്ടി​പ്പൊ​ളി​ക്കു​ക​യും ജ​ന​ലു​ക​ള്‍ അ​ടി​ച്ചു​ത​ക​ര്‍ക്കു​ക​യും ചെ​യ്തു. വീ​ടി​ന് മു​ന്നി​ല്‍ പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കും ത​ക​ര്‍ത്തു. ബ​ഹ​ളം കേ​ട്ട് പ​രി​സ​ര​വാ​സി​ക​ളും നാ​ട്ടു​കാ​രും കൂ​ടി​യ​തോ​ടെ അ​ക്ര​മി​സം​ഘം ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

അ​ക്ര​മി​ക​ള്‍ എ​ത്തി​യ ര​ണ്ടു ബൈ​ക്കു​ക​ളും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും സ്ഥ​ല​ത്തു​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. ഷ​ഫീ​ക്കി​െൻറ പ​രാ​തി​യെ​തു​ട​ര്‍ന്ന് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ല്‍പെ​ട്ട​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​ക്ര​മി സം​ഘ​ത്തി​ല്‍പെ​ട്ട​വ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​ത്​ ഷെ​ഫീ​ക്ക് ഉ​ള്‍പ്പെ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ചോ​ദ്യം​ചെ​യ്തി​രു​ന്നു. ഇ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് വീ​ട് ആ​ക്ര​മി​ക്കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന്​ ഷ​ഫീ​ഖ് പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സി.​പി.​എ​മ്മി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ന​മ്പ​രു​വി​കാ​ല അ​മ്പാ​ടി ജ​ങ്​​ഷ​നി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ന്നു. സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം ക്ലാ​പ്പ​ന സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ കോ​ട്ട​യി​ല്‍ രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബി. ​സ​ജീ​വ​ന്‍, പ്ര​വീ​ണ്‍ മ​ന​യ്ക്ക​ല്‍, അ​ല​ക്‌​സ്, മു​ര​ളീ​ധ​ര​ന്‍പി​ള്ള, ആ​ര്‍. ശ​ശി​കു​മാ​ര്‍, ലാ​ലി, ശ്രീ​ജി​ത്ത്, ഗോ​പി​ദാ​സ്, അ​ജ്മ​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പ്ര​തി​ക​ളെ ഉ​ട​ന്‍ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്ന് ഡി.​വൈ.​എ​ഫ്‌​ഐ ബ്ലോ​ക്ക് ക​മ്മി​റ്റി​യും സി.​പി.​എം ക​രു​നാ​ഗ​പ്പ​ള്ളി ലോ​ക്ക​ല്‍ ക​മ്മി​റ്റി​യും ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - dyfi leaders house attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.