ഡി.വൈ.എഫ്.െഎ നേതാവിെൻറ വീടിനുനേരെ ആക്രമണം
text_fieldsകരുനാഗപ്പള്ളി: ഡി.വൈ.എഫ്.ഐ നേതാവിെൻറ വീടിനുനേരെ സാമൂഹികവിരുദ്ധ ആക്രമണം.
കരുനാഗപ്പള്ളി ബ്ലോക്ക് ജോയൻറ് സെക്രട്ടറിയും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഇ. ഷെഫീക്കിെൻറ നമ്പരുവികാലയിലുള്ള വീടിനുനേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞദിവസം രാത്രി 12ന് ബൈക്കുകളിലെത്തിയ സംഘമാണ് മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്.
വീടിെൻറ ഗേറ്റ് തകര്‍ത്ത് വിട്ടുവളപ്പില്‍ കയറി മഴുവും വടിവാളും ഉപയോഗിച്ച് കതക് വെട്ടിപ്പൊളിക്കുകയും ജനലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും തകര്‍ത്തു. ബഹളം കേട്ട് പരിസരവാസികളും നാട്ടുകാരും കൂടിയതോടെ അക്രമിസംഘം ഓടി രക്ഷപ്പെട്ടു.
അക്രമികള്‍ എത്തിയ രണ്ടു ബൈക്കുകളും മൊബൈല്‍ ഫോണുകളും സ്ഥലത്തുനിന്ന് കണ്ടെടുത്തു. ഷഫീക്കിെൻറ പരാതിയെതുടര്‍ന്ന് കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മയക്കുമരുന്ന് സംഘത്തില്‍പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
അക്രമി സംഘത്തില്‍പെട്ടവര്‍ കഴിഞ്ഞദിവസം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് ഷെഫീക്ക് ഉള്‍പ്പെടെ പ്രദേശവാസികള്‍ ചോദ്യംചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് വീട് ആക്രമിക്കാന്‍ കാരണമായതെന്ന് ഷഫീഖ് പറഞ്ഞു.
ആക്രമണത്തില്‍ പ്രതിഷേധിച്ച് സി.പി.എമ്മിെൻറ നേതൃത്വത്തില്‍ നമ്പരുവികാല അമ്പാടി ജങ്ഷനില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. സി.പി.എം ഏരിയ കമ്മിറ്റി അംഗം ക്ലാപ്പന സുരേഷ് ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്മാന് കോട്ടയില്‍ രാജു അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബി. സജീവന്, പ്രവീണ്‍ മനയ്ക്കല്‍, അലക്സ്, മുരളീധരന്‍പിള്ള, ആര്. ശശികുമാര്‍, ലാലി, ശ്രീജിത്ത്, ഗോപിദാസ്, അജ്മല്‍ എന്നിവര്‍ സംസാരിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡി.വൈ.എഫ്ഐ ബ്ലോക്ക് കമ്മിറ്റിയും സി.പി.എം കരുനാഗപ്പള്ളി ലോക്കല്‍ കമ്മിറ്റിയും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.