കുടുംബവഴക്ക്​: ഭാര്യയുടെ ആക്രമണത്തിൽ വയോധികന്​ ഗുരുതരപരിക്ക്

കരുനാഗപ്പള്ളി: കുടുംബവഴക്കിനെ തുടർന്ന്​ ഭാര്യയുടെ ആക്രമണത്തിൽ കഴുത്തിൽ മാരകമായി കുത്തേറ്റ വയോധികൻ ഗുരുതരാവസ്ഥയിൽ. ഭാര്യ പൊലീസ്​ കസ്​റ്റഡിയിൽ. തടിമിൽ ഉടമയായ കുലശേഖരപുരം കടത്തൂർ വലയിൽ തറയിൽ താഹക്കാണ്​(75) പരിക്കേറ്റത്​. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഭാര്യ അയിഷാബീവി (65)​ മൂർച്ചയേറിയ വസ്​തുകൊണ്ട്​ താഹയെ ആക്രമിക്കുകയായിരുന്നെന്നും ഇവരെ അറസ്​റ്റ്​ ചെയ്​തതായും കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. ഞായറാഴ്​ച രാവിലെ ഏഴോടെയായിരുന്നു സംഭവം. ഇരുവരും തമ്മിൽ വാക്കേറ്റം നടക്കുന്നതിനിടെയാണ് ഭാര്യ ഭർത്താവിനെ കഴുത്തിൽകുത്തി പരിക്കേൽപ്പിച്ചത്.

സമീപത്തുള്ള ബന്ധുവാണ് രക്തത്തിൽ കുളിച്ചു കിടന്ന താഹയെ ആദ്യം കണ്ടത്. വിവരമറിഞ്ഞെത്തിയ പൊലീസും പരിസരവാസികളും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ​കോടതി ഇവരെ റിമാൻഡ്​ ചെയ്​തു

Tags:    
News Summary - Family quarrel: Elderly man seriously injured in wife's attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.