representation image

വഴിയരികിൽ മാലിന്യം തള്ളൽ പതിവ്

കരുനാഗപ്പള്ളി: വഴിയരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. ദുർഗന്ധവും തെരുവുനായ് ശല്യവും കാരണം പ്രദേശവാസികൾ ദുരിതത്തിൽ. തഴവ പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിലാണ് രാത്രി പ്ലാസ്റ്റിക് കവറുകളിലും ചാക്ക് കെട്ടുകളിലും നിറച്ച ഹോട്ടൽ മാലിന്യവും കോഴിവേസ്റ്റും ഇറച്ചി കടകളിൽനിന്നുള്ള മാലിന്യവും ഉൾപ്പെടെ തള്ളുന്നത്.

തഴവ വില്ലേജ് ജങ്ഷൻ, തഴവ സൊസൈറ്റി ജങ്ഷൻ, കരിയപ്പള്ളിൽ ജങ്ഷൻ, മണപ്പള്ളി അവൽ മുക്ക് ജങ്ഷൻ, മണപ്പള്ളി ആലുംമൂട് ജങ്ഷൻ, മണപ്പള്ളി പ്ലാവിള ജങ്ഷൻ എന്നിവിടങ്ങളിലാണ് മാലിന്യം റോഡിലേക്ക് വലിച്ചെറിയുന്നത്. മാലിന്യം അഴുകി ദുർഗന്ധം കാരണം പ്രദേശവാസികൾ ദുരിതം അനുഭവിക്കുകയാണ്. തെരുവുനായ് ശല്യവും രൂക്ഷമാണ്.

പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പ്രദേശങ്ങളിൽ സി.സി ടി.വി കാമറ സ്ഥാപിക്കണമെന്നും രാത്രി പൊലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Tags:    
News Summary - Garbage is often dumped by the roadside

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.