നികുതി പ്രശ്നം, സ്വർണ്ണ വ്യാപാരികളുമായി ചർച്ച നടത്തണം

കരുനാഗപ്പള്ളി:സ്വർണ മേഖലയിലെ നികുതി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ വ്യാപാരികളുമായി ചർച്ചക്ക് തയ്യാറാകണമെന്നും സി.ആർ. മഹേഷ് എം.എൽ.എ ആവശ്യപ്പെട്ടു. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.ജി.എസ്.ടി ഉദ്യോഗസ്ഥരുടെ അനാവശ്യ പീഡനം ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ അവർഡുകൾ ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ശിവദാസൻ സോളാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.അബ്ദുൽ നാസർ, മുഖ്യപ്രഭാഷണം നടത്തി,സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി.പ്രേമാനന്ദ്, നവാസ് പുത്തൻവീട്, സംസ്ഥാന സെക്രട്ടറി എസ്. പളനി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ നാസർ പോച്ചയിൽ, ആർ. ശരവണശേഖർ,ജില്ലാ ഭാരവാഹികളായ കെ. രംഗനാഥ്, സജീബ് ന്യൂ ഫാഷൻ, ഹനീഫ ഷൈൻ, അർഷാദ് പേർഷ്യൻ, ഇസ്മായിൽ മാർവൽ, സത്താർ ചേന്നല്ലൂർ, നിസാർ ബ്രദേഴ്സ്, രാമചന്ദ്രൻ മഹാദേവ, ജയകുമാർ പേരൂർ, ഷാജഹാൻ ലുലു, അഷറഫ് തോപ്പിൽ എന്നിവർ പ്രസംഗിച്ചു.

Tags:    
News Summary - Gold mercheant Problem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.