കരുനാഗപ്പള്ളി: വനിതാ സ്വയം തൊഴിൽ സംരംഭത്തിന്‍റെ ഭാഗമായി കുലശേഖരപുരം പഞ്ചായത്തിലെ 13ാംവാർഡിൽ നടത്തിയ മുട്ടക്കോഴി വിതരണത്തിൽ പഞ്ചായത്തംഗത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ അനധികൃത പണപ്പിരിവ് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു.
23 വാർഡുകളുള്ള പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും സൗജന്യമായി കോഴിയെ വിതരണം ചെയ്തിരുന്നു. എന്നാൽ, 13ാം വാർഡിൽ നിശ്ചിത തുക നൽകിയെങ്കിൽ മാത്രമേ കോഴിയെ ഗുണഭോക്താക്കൾക്ക് കൊടുക്കൂ എന്ന വ്യവസ്ഥ ഉണ്ടാക്കി. സി.പി.ഐ അംഗത്തിന്‍റെ നേതൃത്വത്തിലാണ് അർഹരെ മാറ്റി നിർത്തി അനർഹർക്ക് കോഴിയെ വിതരണം ചെയ്തുവെന്ന ആരോപണമുയർന്നത്.
കോൺഗ്രസ് നേതാക്കളായ കെ.എസ് പുരം സുധീർ, രാമചന്ദ്രൻ, വൈ. ബഷീർ എന്നിവരുടെ നേതൃത്വത്തിൽ സംഭവ സ്ഥലത്തെത്തി വിതരണം തടഞ്ഞതോടെ പണപ്പിരിവ് അവസാനിപ്പിച്ച് മുഴുവൻ ഗുണഭോക്താക്കൾക്കും കോഴിയെ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.