ക​രു​നാ​ഗ​പ്പ​ള്ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വൈ​ദ്യു​തി ത​ട​സ്സ​മു​ണ്ടാ​യ സ​മ​യ​ത്ത് ട്രെ​യി​ൻ

എ​ത്തി​യ​പ്പോ​ൾ

വൈദ്യുതി നിലച്ചാൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ ഇരുട്ടിൽ

ക​രു​നാ​ഗ​പ്പ​ള്ളി: ഏ​റെ തി​ര​ക്കു​ള്ള ക​രു​നാ​ഗ​പ്പ​ള്ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മ​തി​യാ​യ ജ​ന​റേ​റ്റ​ർ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ രാ​ത്രി യാ​ത്ര ദു​ഷ്ക​ര​മാ​കു​ന്നു. രാ​ത്രി​യി​ൽ വൈ​ദ്യു​തി നി​ല​യ്ക്കു​ന്ന സ​മ​യ​ത്ത് സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ യാ​ത്ര​ക്കാ​ർ ഫ്ലൈ ​ഓ​വ​ർ ക​യ​റു​ന്ന​തി​നും സ്റ്റേ​ഷ​ന് പു​റ​ത്തേ​ക്ക് ക​ട​ക്കു​ന്ന​തി​നും ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ലൈ​നു​ക​ളി​ലെ വൈ​ദ്യു​തീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന ജ​ന​റേ​റ്റ​റു​ക​ൾ മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​ല​ക്ട്രി​ക് ലൈ​നി​ൽ​നി​ന്നു​ള്ള വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​പ്പോ​ൾ സി​ഗ്ന​ൽ സം​വി​ധാ​ന​വും സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​ടെ മു​റി​യി​ല​ട​ക്കം ലൈ​റ്റു​ക​ളും പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. ഒ​രു കി​ലോ​മീ​റ്റ​ർ വ​രു​ന്ന പ്ലാ​റ്റ്ഫോ​മും അ​നു​ബ​ന്ധ മേ​ഖ​ല​ക​ളു​മെ​ല്ലാം വൈ​ദ്യു​തി​യി​ല്ലെ​ങ്കി​ൽ ഇ​രു​ട്ടി​ലാ​യി​രി​ക്കും. റെ​യി​ൽ​വേ സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്ന കു​റ്റി​ക്കാ​ട് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും തെ​രു​വു​നാ​യ്ക്ക​ളു​ടെ​യും കേ​ന്ദ്ര​മാ​ണ്.

രാ​ത്രി ഏ​ഴു മു​ത​ൽ പു​ല​ർ​ച്ച വ​രെ​യും ഏ​റ​നാ​ട്, മാ​വേ​ലി, അ​മൃ​ത തു​ട​ങ്ങി​യ ധാ​രാ​ളം യാ​ത്ര​ക്കാ​രു​ള്ള ഒ​ട്ടേ​റെ ട്രെ​യി​നു​ക​ൾ​ക്ക്​ ഇ​വി​ടെ സ്റ്റോ​പ്പു​ണ്ട്. വൈ​ദ്യു​തി മു​ട​ങ്ങു​ന്ന സ​മ​യ​ങ്ങ​ളി​ൽ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ മൊ​ബൈ​ൽ ഫോ​ണി​ന്റെ വെ​ളി​ച്ചം ആ​ശ്ര​യി​ച്ചാ​ണ് പു​റ​ത്തു​ക​ട​ക്കു​ന്ന​ത്. വ​ള​രെ കു​റ​ച്ച് മി​നി​റ്റു​ക​ൾ മാ​ത്ര​മാ​ണ് ട്രെ​യി​നു​ക​ൾ​ക്ക് ഇ​വി​ടെ സ്റ്റോ​പ്പു​ള്ള​ത്. അ​തി​നാ​ൽ ട്രെ​യി​ൻ എ​ത്തു​ന്ന​തി​നു മു​മ്പ് പ്ലാ​റ്റ്ഫോ​മി​ൽ അ​ത​ത് ബോ​ഗി​ക​ൾ നി​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ കാ​ത്തു​നി​ൽ​ക്കേ​ണ്ടി​വ​രു​ന്നു.

അ​വ​സാ​ന ബോ​ഗി​യി​ൽ ക​യ​റു​ന്ന​തി​ന് ഏ​റെ​ദൂ​രം ന​ട​ക്കു​ക​യും വേ​ണം. സ്റ്റേ​ഷ​നി​ൽ ജ​ന​റേ​റ്റ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് റെ​യി​ൽ​വേ ആ​ക്​​ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ന​ജീം മ​ണ്ണേ​ലും കെ.​കെ. ര​വി​യും ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Karunagappally railway station in darkness if power goes out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.