ടി.​എ​സ് ക​നാ​ലി​ന് കു​റു​കെ നി​ർ​മി​ക്കു​ന്ന കാ​ട്ടി​ൽ​ക​ട​വ് പാ​ല​ത്തി​ന്‍റെ സ്ഥ​ല​പ​രി​ശോ​ധ​ന​ക്കാ​യി കി​ഫ്‌​ബി അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ന്നു

കാട്ടിൽകടവ് പാലം നിർമാണം: കിഫ്‌ബി അധികൃതർ സ്ഥലം സന്ദർശിച്ചു

കരുനാഗപ്പള്ളി: നിയോജക മണ്ഡലത്തിലെ ആലപ്പാട്, കുലശേഖരപുരം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ടി.എസ് കനാലിന് കുറുകെ നിർമിക്കുന്ന കാട്ടിൽകടവ് പാലത്തിന്‍റെ സ്ഥലപരിശോധനക്കായി കിഫ്‌ബി അധികൃതർ സ്ഥലം സന്ദർശിച്ചു. ഇൻലാൻഡ് ബോട്ടിങ് യാത്ര ഉള്ളതിനാൽ ഉയരം വർധിപ്പിച്ചും അഴീക്കൽ പാലത്തിനും സമാനമായ പാലം നിർമിക്കാനുള്ള പുതുക്കിയ പ്രൊജക്റ്റ്‌ പരിശോധിക്കുന്നതിന്‍റെ ഭാഗമായാണ് കിഫ്‌ബി അപ്രൈസൽ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്.

നിലവിൽ 35 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഏകദേശം 50 കോടി രൂപയുടെ പദ്ധതി അടുത്ത കിഫ്‌ബി യോഗത്തിൽ അവതരിപ്പിക്കുമെന്ന് സി.ആർ. മഹേഷ് എം.എൽ.എ അറിയിച്ചു. ആലപ്പാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ യു. ഉല്ലാസ്, അംഗം പ്രസീതകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം നിഷാ അജയകുമാർ, കിഫ്‌ബി പ്രതിനിധികളായ ഹൈദ്രു, ഷാസ്, സോണി, ആക്ഷൻ കൗൺസിൽ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Kattilkadav bridge construction-KIIFB officials visited the site

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.