കരുനാഗപ്പള്ളി: തൊടിയൂർ പുലിയുർ വഞ്ചി നോർത്ത് കുഴിക്കാലത്തറ വടക്കതിൽ വീട്ടിൽ കോയക്കുട്ടിയുടെ ഭാര്യ സുബൈദാബീവിയുടെ (70) രണ്ടര പവൻ മാല പൊട്ടിച്ചു കടന്നയാളെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് ബിസ്മില്ല മൽസിലിൽ 'ബഡാ' എന്ന അൻഷാദാണ് (44) പിടിയിലായത്.
മേയ് 27ന് ഉച്ചക്ക് 2.30ഒാടെ തൊടിയൂർ കളീക്കത്തറ റോഡിലൂടെ നടക്കുമ്പോഴാണ് സുബൈദബീവിയെ അക്രമിച്ച് പരിക്കേൽപിച്ചശേഷം സ്വർണമാല അപഹരിച്ചത്. കരുനാഗപ്പള്ളി എ.സി.പി സജീവിെൻറ മേൽനോട്ടത്തിൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിൻസെൻറ്, ഇൻസ്പെക്ടർമാരായ ഉമേഷ്, ജോൺസൺ രാജ്, സന്തു, ശ്രീകുമാർ, സി.പി.ഒമാരായ ശ്രീകാന്ത്, രതീഷ് എന്നിവരടങ്ങിയവരാണ് അന്വേഷണം നടത്തിയത്.
പ്രദേശത്തെ സി.സി.ടി.വികൾ നിരീക്ഷിച്ചശേഷം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇത്തരം കേസുകളിൽ മുമ്പും ഉൾപ്പെട്ടിട്ടുള്ളയാളാണ് അൻഷാദെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.