കരുനാഗപ്പള്ളി: തുടർച്ചയായി പെയ്ത മഴയിൽ റോഡ് തകർന്നതോടെ ദേശീയപാതയിൽ ഗതാഗത തടസ്സം രൂക്ഷമായി. ദേശീയപാതയിൽ വവ്വാക്കാവ് ജങ്ഷൻ മുതൽ പുതിയകാവ് വരെയുള്ള ഭാഗങ്ങളിലാണ് റോഡിൽ മരണക്കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇരുചക്രവാഹനങ്ങൾ, മുച്ചക്രവാഹനങ്ങൾ എന്നിവ വീണാൽ വൻ അപകടങ്ങൾ ഉണ്ടായേക്കാവുന്ന കുഴികൾ രൂപപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും ദേശീയപാത അധികൃതർ ഇപ്പോഴും കാണാത്ത ഭാവമാണ്. വലിയ വാഹനങ്ങൾക്ക് പോലും അനായാസം കടന്നുപോകാൻ കഴിയാതായതോടെ ഇവിടെ രൂക്ഷമായ ഗതാഗതതടസ്സമാണ് ഉണ്ടാകുന്നത്. പുതിയ ദേശീയപാതയുടെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി നിലവിലുള്ള റോഡിെൻറ ഇരുവശങ്ങളിലും താൽക്കാലിക ഡിവൈഡറുകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ കുഴിയൊഴിഞ്ഞ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയിലാണ്. രാത്രികാലങ്ങളിൽ വൻ അപകടത്തിന് സാധ്യതയായേക്കാവുന്ന കുഴികൾ അടച്ച് റോഡ് സഞ്ചാരയോഗ്യമാക്കാൻ അടിയന്തര നടപടകൾ വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.