കരുനാഗപ്പള്ളി: നവകേരള സദസ്സിനെ വരവേൽക്കാൻ കരുനാഗപ്പള്ളിയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. കല-സാംസ്കാരിക, അനുബന്ധ പരിപാടികൾ സിവിൽ സ്റ്റേഷനിലെ സ്വാഗതസംഘം ഓഫിസിനോട് ചേർന്ന നവകേരള സ്ക്വയറിലും, വിവിധ വേദികളിലുമായി നടക്കും.
തിങ്കളാഴ്ച വൈകിട്ട് ടൗണിൽ കലാകാരൻമാർ അണിനിരന്ന ‘വരത്തെരുവ്’ പരിപാടി നടത്തി. ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികളുടെ രേഖാചിത്രം വരച്ച എം. ഷജിത്തും സ്മിത എം. ബാബുവും ചേർന്ന് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് നവകേരള കൊടിയേറ്റ് സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ആർ. സോമൻ പിള്ള അധ്യക്ഷത വഹിക്കും. കവി കുരീപ്പുഴ ശ്രീകുമാർ പ്രഭാഷണം നടത്തും. വൈകീട്ട് അഞ്ചിന് തഴവ എ.വി.എച്ച്.എസിൽ തഴവ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാടകമേളം. 13ന് വൈകിട്ട് നാലിന് നവകേരള സ്ക്വയറിൽ ഡോ. വള്ളിക്കാവ് മോഹൻദാസിന്റെ സംവാദ പരിപാടി, കരുനാഗപ്പള്ളി ഗേൾസ് ആൻഡ് ബോയ്സ് സ്കൂൾ അവതരിപ്പിക്കുന്ന കലാപരിപാടി.
18ന് വൈകിട്ട് ആറിന് നവകേരള സ്ത്രീ ശക്തി വിളംബര റാലി. സ്ത്രീശക്തി സംഗമം സംസ്കാരിക സദസ്സ് എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ അധ്യക്ഷത വഹിക്കും. 19ന് രാവിലെ 10ന് കരുനാഗപ്പള്ളി എച്ച്.ആൻഡ് ജെ മാൾ ഗ്രൗണ്ടിൽ നവകേരള സദസ്സ് നടക്കും.
പൊതുജനങ്ങൾക്ക് പരാതികളും നിവേദനങ്ങളും നൽകാൻ 21 കൗണ്ടറുകൾത്സ പ്രത്യേകമായി സജ്ജീകരിച്ചു. മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നഗരസഭയിലുമായി ആയിരത്തിലധികം വീട്ടുമുറ്റ സദസ്സുകൾ പൂർത്തിയായതായി സംഘാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.