കരുനാഗപ്പള്ളി: യുവതിയുടെ നഗ്നചിത്രം പകർത്തി പീഡിപ്പിക്കുകയും സുഹൃത്തുക്കളുമെത്ത് കൂട്ടബലാത്സംഗം നടത്തുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. ബി.ജെ.പി ആദിനാട് മുൻ മണ്ഡലം പ്രസിഡൻറും സജീവപ്രവർത്തകനുമായ ആദിനാട് സായികൃപയിൽ ഷാൽകൃഷ്ണൻ (38) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
നിർധനയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തുകയും ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികപീഡനം നടത്തുകയുമായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പ്രതിയുടെ സുഹൃത്തുകളായ കേസിലെ രണ്ടു പ്രതികളുമായി രാത്രിയിൽ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് മൂവരും ചേർന്ന് മർദ്ദിക്കുകയും കൂട്ടബലാത്സംഗം നടത്തുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പൊലീസ് പിടിയിലായ ഷാൽകൃഷ്ണ മുമ്പ് വധശ്രമം അടക്കമുള്ള കേസുകളിലും പ്രതിയാണ്. ഇയാളുടെ സുഹൃത്തുക്കളായ രണ്ടും മൂന്നും പ്രതികൾ വധശ്രമം, വഞ്ചന, കവർച്ച, നർക്കോട്ടിക്ക്, അബ്കാരി കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഒളിവിൽ പോയ രണ്ടും മൂന്നും പ്രതികളെ ഉടൻ പിടികൂടുമെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.