പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം: 63 കാരന് 12 വർഷം തടവ്

കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ആക്രമിച്ച കേസിൽ ബന്ധുവായ 63കാരന് 12 വർഷം തടവും പിഴയും ശിക്ഷിച്ചു.

പോക്‌സോ നിയമത്തി​െൻറയും മറ്റ്​ വിവിധ വകുപ്പുകളുടെയും അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി ഫാസ്​റ്റ്​ ട്രാക്ക് കോടതി ജഡ്ജി ജി. ശ്രീരാജാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയിൽനിന്ന്​ 25000 രൂപ ഇരക്ക്​ നൽകണമെന്നും വിധിയിൽ പറയുന്നു.

ശിക്ഷ ഒരേകാലയളവിൽ അനുഭവിച്ചാൽ മതിയാകും. 2018ൽ ശാസ്താംകോട്ട പൊലീസാണ് കേസ് രജിസ്​റ്റർ ചെയ്ത് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. മൈനാഗപ്പള്ളി സ്വദേശിയായ പിതാവി​െൻറ കൊച്ചച്ഛൻ കൂടിയായ പ്രതി 10 വയസ്സ്​ മാത്രമുള്ള പെൺകുട്ടിയെ ലൈംഗികമായി ആക്രമിച്ച്​ എന്നാണ് കേസ്.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ശിവപ്രസാദ് കോടതിയിൽ ഹാജരായി.

Tags:    
News Summary - Sexual assault on a minor: 63-year-old jailed for 12 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.