കരുനാഗപ്പള്ളി: ആലപ്പാട് ചെറിയഴീക്കല്‍ തീരപ്രദേശത്തെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും വിൽപന നടത്തുന്നതിന് തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന ആറുകിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കൊണ്ടുവന്ന ആലപ്പാട് ചെറിയഴീക്കല്‍ പുത്തന്‍പുരയ്ക്കല്‍ ചെറുവക്കല്‍ വീട്ടില്‍ 'ഡ്യൂക്ക് രമേശന്‍' എന്ന രമേശൻ കൊല്ലം എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡിനെ വെട്ടിച്ച് രക്ഷപ്പെട്ടു.
രണ്ട് കിേലാ വീതമുള്ള പായ്ക്കില്‍നിന്ന് കഞ്ചാവ് ചെറുപൊതികളാക്കുന്നതിനിടയിലാണ് സംഘം പരിശോധനക്കെത്തിയത്. ഇയാളുടെ വീട്ടില്‍ വന്‍തോതില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാത്തിലാണ് എക്‌സൈസ് സംഘം പരിശോധനക്കെത്തിയത്. എക്‌സൈസ് സംഘം വീട്ടിലെത്തി പരിശോധന നടത്തുന്നതിനിടയില്‍ രമേശന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
എക്‌സൈസ് സംഘം ഇയാളെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. കോവിഡ് പശ്ചാത്തലത്തില്‍ ലോക്ഡൗൺ നിയന്ത്രണങ്ങള്‍ മുന്നില്‍കണ്ടാണ് ഇയാള്‍ ഇതരസംസ്ഥാനത്തുനിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് ചെറുപൊതികളാക്കി വില്‍ക്കാന്‍ ശ്രമിച്ചത്. ഇയാള്‍ മുമ്പും കഞ്ചാവ് കേസില്‍ പിടിയിലായിട്ടുണ്ട്. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. കൊല്ലം എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ. നൗഷാദിെൻറ നേതൃത്വത്തിലുള്ള സംഘമാണ് രമേശെൻറ വീട്ടില്‍നിന്നും ആറ് കിലോ കഞ്ചാവ് കണ്ടെത്തിയത്. കേസിെൻറ തുടരന്വേഷണം അസി. എക്‌സൈസ് കമീഷണര്‍ ബി. സുരേഷ് ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.