കരുനാഗപ്പള്ളി: ആലപ്പാട് വെള്ളനാതുരുത്ത് മൈനിങ് ഏരിയയിലെ കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളിലൊരാളുടെ മൃതദേഹം കണ്ടെത്തി. മരുതൂർകുളങ്ങര തെക്ക് നിസാ മൻസിലിൽ സാദത്ത്-നിസ ദമ്പതികളുടെ മകൻ ഇർഫാെൻറ (16) മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെ കണ്ടെത്തി. തിരയിൽപെട്ട ഭാഗത്ത് നിന്ന് അൽപം അകലെയുള്ള പുലിമുട്ടുകളുടെ ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്.
മത്സ്യത്തൊഴിലാളികളായ യുവാക്കളും കോസ്റ്റൽ പൊലീസും ചേർന്ന് മൃതദ്ദേഹം കരെക്കത്തിച്ചു. ഇർഫാെൻറ മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ. ബുധനാഴ്ച പൊലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സഹോദരി: ഇർഫാന. അയണിവേലികുളങ്ങര കോഴിക്കോട് ഇടപ്പുരയിൽ വീട്ടിൽ അർജുൻ നിവാസിൽ കൃഷ്ണ ആർ. സത്യൻ (കണ്ണൻ, 16) നെയാണ് കണ്ടെത്താനുള്ളത്.
സുഹൃത്തുക്കളായ എട്ടുപേർ ഒരുമിച്ച് സഹപാഠിയുടെ വീടിെൻറ പ്രവേശന ചടങ്ങിൽ പങ്കെടുത്തതിനുശേഷമാണ് വെള്ളനാതുരുത്ത് ബീച്ചിലെത്തിയത്. കുളിക്കാനിറങ്ങുന്നതിനിടെ ഒരാൾ ഒഴുക്കിൽപെട്ടതിനെ തുടർന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശക്തമായ തിരയിൽപെട്ട് രണ്ട് പേരെയും കാണാതായി. സംഭവമറിെഞ്ഞത്തിയ മത്സ്യത്തൊഴിലാളികളും നാട്ടുകാരും കരുനാഗപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്സും പൊലീസും ചവറ കോസ്റ്റൽ പൊലീസും ചേർന്ന് രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെയും തെരച്ചിൽ നടത്തുമെന്ന് പൊലീസ് പറഞ്ഞു. വിദ്യാർഥികളെ കടലിൽ കാണാതായതറിഞ്ഞ് വിദ്യാർഥികളുടെ സഹപാഠികളും നാട്ടുകാരും അടക്കം വൻ ജനക്കൂട്ടമാണ് സംഭവസ്ഥലെത്തത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.