കരുനാഗപ്പള്ളി: ഭാര്യയെ ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ചയാളെ പൊലീസ് പിടികൂടി. തഴവ കടത്തൂർ കളീക്കൽവീട്ടിൽ നൗഷാദ്(46) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. നൗഷാദിന്റെ പേരിൽ ഭാര്യ സജീന വാങ്ങിയ സ്കൂട്ടർ ഇയാൾ ചോദിക്കാതെ സുഹൃത്തിന് പണയംെവച്ചതിനെചൊല്ലി ഇവർ തമ്മിലുണ്ടായ തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഭാര്യയെ വെട്ടിക്കൊല്ലുമെന്ന് ഭീഷണി മുഴക്കി വെട്ടുകത്തി ഉപയോഗിച്ച് അടിക്കുകയും തല പിടിച്ച് ശക്തിയായി ഭിത്തിയിൽ ഇടിക്കുകയും ചെയ്തു. സജീനയെ ഇയാൾ നിരന്തരം ഉപദ്രവിച്ചുവരുകയായിരുന്നു. മുമ്പും സമാനരീതിയിൽ ഇയാൾ ഭാര്യയെ മർദിച്ചിട്ടുണ്ട്. 2022 നവംബറിൽ പ്രതിയുടെ അതിക്രൂരമായ മർദനത്തെതുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ച് ശരീരത്തിന്റെ ഒരുവശം തളർന്നുപോയിരുന്നു. അതിനെ തുടർന്നുള്ള ചികിത്സകൾ നടന്നുവരുന്നതിനിടയിലാണ് പ്രതി വീണ്ടും ക്രൂരമായി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെ സജീന സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷിഹാസ്, ഷമീർ, ഷാജിമോൻ, എ.എസ്.ഐ റജീന, എസ്.സി.പി.ഒമാരായ ഹാഷിം, ബഷീർഖാൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.